കൊല്ലത്ത് അടിച്ചുകൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; അഞ്ചുപേര്‍ സംസ്ഥാനംവിട്ടു
കൊല്ലം: അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആസിഫ്, അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന ശശിധരകുറുപ്പ് എന്നിവരാണ് പിടിയിലായത്.
തൊഴിലാളി മണിക് റോയി എന്ന മണിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അഞ്ചുപേര്‍ സംസ്ഥാനം വിട്ടുവെന്ന് പോലീസ് സംശയിക്കുന്നു. തമിഴ്നാട്ടിലേക്കാണ് ഇവര്‍ മുങ്ങിയതത്രെ.

കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രതികള്‍ മണിയെ മര്‍ദ്ദിച്ചതത്രെ. മണി വര്‍ഷങ്ങളായി അഞ്ചലിലാണ് താമസം. ഇയാളെ പലപ്പോഴും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്യുകയുമുണ്ടായിരുന്നുവത്രെ. കഴിഞ്ഞ 24നാണ് ഏറ്റവുമൊടുവില്‍ അക്രമം നടന്നത്. അര മണിക്കൂറോളം മണിയെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവത്രെ.
ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞദിവസമാണ് മണി മരിച്ചത്. ഇതോടെയാണ് പ്രതികള്‍ മുങ്ങിയത്. ആസിഫിനെയും ശശിധര കുറുപ്പിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ അവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പ്രതികള്‍ മുമ്പും ഇതരസംസ്ഥാന തൊഴിലാളികളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.
പശ്ചിമ ബംഗാളിലെ മാര്‍ഡ സ്വദേശിയാണ് മണിക് റോയ്. ഇയാള്‍ അടുത്ത വീട്ടില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതായിരുന്നു കോഴി. എന്നാല്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ശേഷം ഇയാള്‍ ചികില്‍സയിലായിരുന്നു. അതിന് ശേഷം ജോലിക്ക് വരാന്‍ തുടങ്ങി. ഞായറാഴ്ച ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications