കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!

Google Oneindia Malayalam News

കൊല്ലം: ഉത്ര കൊലക്കേസില്‍ പിടിയിലായ ഭര്‍ത്താവ് സൂരജിനെതിരെ പരമാവധി സാഹചര്യ തെളിവുകള്‍ സമാഹരിക്കാന്‍ പോലീസ്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടിരിക്കുകയാണ്. എന്നാല്‍ സൂരജ് പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്നാണ് വ്യക്തമാകുന്നത്. ഇയാള്‍ക്ക് രാഷ്ട്രീയ പിടിപാടുകളും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതായത് സൂരജ് ചെറിയ മീനല്ലെന്ന് വമ്പന്‍ സ്രാവ് തന്നെയാണെന്നും പോലീസ് പറയുന്നു. സിപിഎം നേതാക്കള്‍ക്ക് സൂരജുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.

ഇവ നിര്‍ണായകമാകും

ഇവ നിര്‍ണായകമാകും

ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാകും. കിടപ്പുമുറിയില്‍ രാത്രിയില്‍ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിനും സൂരജ് കടിപ്പിച്ചെന്നതിനും സാക്ഷികളുടെ സാന്നിധ്യം ഇല്ല. അതിനാല്‍ കൊലയുടെ ആസൂത്രണത്തില്‍ സൂരജിനുള്ള പങ്കും ഉത്രയുടെ മരണശേഷം സൂരജിന്റെ വീട്ടുകാരുടെയും ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളും ഒന്നിടവിടാതെ കേസില്‍ കോര്‍ത്തിണക്കുകയാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

കൂടത്തായി കേസ് പോലെ...

കൂടത്തായി കേസ് പോലെ...

കൂടത്തായ് കേസ് പോലെ സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടന്ന കേസുകളിലൊന്നാണിതെന്ന് പോലീസ് പറയുന്നു. പാമ്പു കടിച്ചുള്ള മരണമായി എഴുതി തള്ളുമായിരുന്ന കേസില്‍ പരാതി ലഭിച്ച് നാലാം ദിവസം സത്യം കണ്ടെത്താന്‍ കഴിഞ്ഞ പോലീസിന്, ഇനിയുള്ള വെല്ലുവിളി കോടതിക്ക് മുന്നില്‍ കേസില്‍ തെളിയിക്കപ്പെടുന്നതാണ്. ദൃക്‌സാക്ഷികളുടെ കുറവ് സാഹചര്യ തെളിവുകളിലൂടെയും സംഭവത്തിന് മുമ്പ് ഇരുവര്‍ക്കും ഇടയിലുണ്ടായ ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങളിലൂടെയും മറികടക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വനിതാ കമ്മീഷന്‍ ഇടപെട്ടു

വനിതാ കമ്മീഷന്‍ ഇടപെട്ടു

ഉത്ര വധത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. സൂരജിനെതിരെ സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ക്കും കേസ് എടുക്കാനാണ് നിര്‍ദേശം. സമാനതകളില്ലാത്ത ഗാര്‍ഹിക കൊലപാതകം എന്ന വിലയിരുത്തലിലാണ് കമ്മീഷന്‍. മാതാപിതാക്കള്‍, സഹോദരി, എന്നിവര്‍ക്കെതിരെയും കേസ് എടുക്കാന്‍ പത്തനംതിട്ട എസ്പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് മോഹിച്ചുള്ള നീക്കങ്ങളാണ് ഉണ്ടായതെന്നും, അതുകൊണ്ട് കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുക്കാമെന്നും ജില്ലാ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നു.

പോലീസ് നോട്ടമിട്ടത്

പോലീസ് നോട്ടമിട്ടത്

കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറകളില്‍ ചിത്രീകരിച്ചതും വിചാരണവേളയില്‍ പോലീസിന് സഹായകമാകും. കേസിന്റെ ഓരോ ഘട്ടത്തിലും സൂരജ് മൊഴികള്‍ മാറ്റിയതും, തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ തെറ്റുകള്‍ സമ്മതിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. വന്യജീവികളോട് വെറുപ്പാണെന്നായിരുന്നു മൊഴി. പിന്നീട് പാമ്പ് പിടുത്തക്കാരന്‍ സുരേഷുമായി പോലീസ് എത്തിയതോടെ സൂരജ് മൊഴിമാറ്റി. പിന്നീടാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റെന്ന് സമ്മതിച്ചത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

സൂരജിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് പാമ്പുകളെ ഉപയോഗിച്ചുള്ള വിവിധ പരീക്ഷണങ്ങളും അവയെ പ്രകോപിപ്പിക്കാനുള്ള വിദ്യകളും വരുതിയിലാക്കാനുള്ള തന്ത്രങ്ങളും സൂരജ് തിരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായത്. കേസില്‍ സൈബര്‍ വിദഗ്ധനെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി ഫോണ്‍, ഇന്റര്‍നെറ്റ് അക്കൗണ്ട് എന്നിവ പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ പാമ്പ് കടിയേറ്റിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പുലര്‍ച്ചെ മൂന്നരവരെ എന്തിന് കാത്തുനിന്നെന്നതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

പിന്നില്‍ കളിച്ചത് സഹോദരി

പിന്നില്‍ കളിച്ചത് സഹോദരി

പോലീസ് തനിക്ക് നേരെ തിരിഞ്ഞെന്ന് അറിഞ്ഞ സൂരജ് അഭിഭാഷകന്റെ സഹായം തേടിയിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് കുറ്റം ഏല്‍ക്കാതിരുന്നത്. പക്ഷേ ഇതിനും പിന്നില്‍ സഹോദരിയാണ് സൂരജിനെ സഹായിച്ചത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണയില്‍ പലയിടത്തായി ഒളിവില്‍ കഴിഞ്ഞു. ഒരു രാത്രി മുഴുവന്‍ പോലീസിനെ വട്ടംചുറ്റിച്ച സൂരജിനെ അടുത്ത ദിവസം പുലര്‍ച്ചെ നാലിന് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ സഹോദരി പ്രതിയെ അറിയിച്ചിരുന്നു. വാട്‌സാപ്പ്, ബോട്ടിം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇന്റര്‍നെറ്റ് കോളും ഉപയോഗിച്ചിരുന്നു.

രാഷ്ട്രീയ സഹായവും

രാഷ്ട്രീയ സഹായവും

സൂരജിനെ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതിന് തെളിവായി സഹോദരിയുടെ നീക്കങ്ങള്‍ പോലീസിന് ഉപയോഗപ്പെടുത്താം. അതേസമയം ഉത്രയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഉറക്കുഗുളികയും വേദനസംഹാരികളും സൂരജ് കൂട്ടുകാരന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെയാണ് വലിയ അളവില്‍ ഈ മരുന്നുകള്‍ വാങ്ങിയത്. എന്നാല്‍ സൂരജിന് ഭരണപക്ഷ പാര്‍ട്ടിയില്‍ വരെ പിന്തുണയുണ്ടെന്നാണ് സൂചന. അതും അന്വേഷണ സംഘം ഗൗരവത്തോടെ കാണുന്നുണ്ട്.

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രംസിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

English summary
kollam anjal uthra murder sooraj's sister helps him to avoid arrest 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X