കൊല്ലം സ്‌ഫോടനം: ബോംബ് വച്ചത് കരിംരാജ പറഞ്ഞിട്ട്! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!!
കൊല്ലം കലക്ടറേറ്റില്‍ ബോംബ് വയ്ക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയത് അബ്ബാസ് അലിയെന്ന് കേസിലെ രണ്ടാംപ്രതി ഷംസൂര്‍ കരിംരാജയുടെ മൊഴി.
കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബോംബ് വയ്ക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയത് അബ്ബാസ് അലിയെന്ന് കേസിലെ രണ്ടാംപ്രതി ഷംസൂര്‍ കരിംരാജയുടെ മൊഴി. കളക്ട്രേറ്റിലെ സംഭവ സ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കരിംരാജ ഇക്കാര്യം പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയാണ് അബ്ബാസ് അലി.
മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്ത മൊബൈല്‍ കടയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നായിരുന്നു കൊല്ലം കളക്ട്രേറ്റ് സമീപത്ത് സ്‌ഫോടനമുണ്ടായത്. തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റാണ് സ്‌ഫോടനത്തിനു പിന്നില്‍.

സൗകര്യം കണക്കിലെടുത്ത്
അബ്ബാസ് അലി പറഞ്ഞിട്ടാണ് ബോംബ് വച്ചതെന്നാണ് കരിംരാജയുടെ മൊഴി. വേഗം രക്ഷപ്പെടാനുള്ള സൗകര്യം കണക്കിലെടുത്താണ് കൊല്ലം കളക്ട്രേറ്റ് തിരഞ്ഞെടുത്തതെന്നാണ് വിവരം. മധുരയിലും ചെന്നൈയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും

ഫോട്ടോയെടുത്തു
ആദ്യംവന്ന് സ്ഥലം നിരീക്ഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് ബോംബ് വച്ചതെന്നാണ് കരീംരാജയുടെ മൊഴി. നിരീക്ഷണ ക്യാമറയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ബോംബ് വച്ചതെന്നും കരീംരാജയുടെ മൊഴിയിലുണ്ട്.

ബോംബ് സൂക്ഷിച്ചത് ബാഗില്‍
തെങ്കാശി ബസിലാണ് കൊല്ലത്തെയതെന്നാണ് മൊഴി. തോളില്‍ തൂക്കിയിരുന്ന ബാഗിലാണ് ടിഫിന്‍ കരിയറില്‍ ഒളിപ്പിച്ച ബോബ് സൂക്ഷിച്ചിരുന്നത്. മരത്തമലില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പില്‍ ബോംബ് വയ്ക്കുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു

തിരിച്ച് പോയി
ബോംബ് സ്ഥാപിച്ച ശേഷം ഉടന്‍ സ്ഥലം വിട്ടെന്നും കരിംരാജയുടെ മൊഴിയിലുണ്ട്. സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുകയായിരുന്ന തെങ്കാശി ബസിലാണ് പോയതെന്നും പറയുന്നു. സ്ഥാപിച്ച് അരമണിക്കൂറിനുള്ളില്‍ പൊട്ടുന്ന വിധത്തിലാണ് ബോംബ് ക്രമീകരിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. തനിച്ചാണ് ബോംബ് വയ്ക്കാനെത്തിയത്.

ബോസ് മൂവ്‌മെന്റ്
തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റാണ് ആക്രമണത്തിനു പിന്നില്‍. കരീംരാജ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരും ബേസ്മൂവ്മന്റ് പ്രവര്‍ത്തകരാണ്.












Click it and Unblock the Notifications