കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളിയും ബഹളവും... ക്ഷുഭിതനായി പിണറായി

Google Oneindia Malayalam News

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ശരണംവിളിയും ബഹളവും ഉയര്‍ന്നു. ഇതാണ് പിണറായി വിജയനെ ക്ഷുഭിതനാക്കിയത്.

പ്രസംഗം തുടങ്ങിയ ഉടനെ തന്നെ ആയിരുന്നു ശരണം വിളിയും ബഹളവും. വെറുതേ ശബ്ദം ഉണ്ടാക്കാന്‍ കുറേ ആളുകള്‍ ഉണ്ടല്ലേ എന്നായിരുന്നു പിണറായി വിജയന്‍ ആദ്യം ചോദിച്ചത്. വെറുതേ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് ഏറ്റവും നല്ലത് കെട്ടോ... എന്തും കാണിക്കാനുള്ള വേദിയാണ് യോഗം എന്ന് കരുതരുത്- മുഖ്യമന്ത്രി ഇത്രയും പറഞ്ഞതോടെ സദസ്സ് നിശബ്ദമാവുകയും ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍, കേരളത്തില്‍ പലതും ശരിയായി നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു എന്നാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. എന്താണ് ഒരു ഉദാഹരണം എന്ന് ചോദിച്ചപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ ആണെന്നാണ് പറഞ്ഞത്. അത് ശരിയും അയിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കാമെന്ന് താന്‍ അന്ന് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വാക്കുപാലിച്ചിരിക്കുന്നു എന്ന് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രിയോട് പറയാന്‍ കഴിയും എന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈനിന്റെ കാര്യത്തിലും ദേശീയ പാതാ വികസനത്തിന്റെ കാര്യത്തിലും ഉണ്ടായ മുന്നേറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

English summary
Kollam Bypass inauguration: People chanted during CM's speech made him angry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X