കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചില്ലെങ്കിലും മോദി എത്തി ഉദ്ഘാടനം! കൊല്ലം ബൈപ്പാസില്‍ പിണറായിക്ക് കാലിടറി... സന്തോഷം യുഡിഎഫിന്

Google Oneindia Malayalam News

കൊല്ലം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വമ്പന്‍ പദ്ധതികളുടെ ഉദ്ഘാടനം നടക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള കാര്യമാണ്. കൊല്ലം ബൈപ്പാസിന്റെ കാര്യത്തില്‍ പക്ഷേ, മറ്റ് ചില വിഷയങ്ങളും കൂടി ഉണ്ടെന്ന് മാത്രം.

പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതായിരുന്നു കൊല്ലം ബൈപ്പാസ് നിര്‍മാണം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പദ്ധതിയ്ക്ക് ജീവന്‍ വച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്യപങ്കാളിത്തത്തോടെ ആയിരുന്നു നിര്‍മാണം. എന്തായാലും ഇടതുസര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കുകയും നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇനി ഈ ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. തങ്ങളാണ് ബൈപ്പാസിന് പിന്നില്‍ എന്ന വാദമാണ് യുഡിഎഫിന്റേത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കിയത് തങ്ങളുടെ ഇടപെടലുകൊണ്ടാണെന്ന് എല്‍ഡിഎഫും പറയുന്നു. മോദി സര്‍ക്കാര്‍ വന്നതുകൊണ്ടാണ് കേന്ദ്ര സഹായം ലഭിച്ചത് എന്ന വാദവുമായി ബിജെപിയും രംഗത്തുണ്ട്. ഉദ്ഘാടനം തന്നെയാണ് ഇപ്പോഴത്തെ വിഷയം.

നീട്ടിക്കൊണ്ടുപോകല്‍

നീട്ടിക്കൊണ്ടുപോകല്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ പദ്ധതി. ഇതേ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബൈപ്പാസ് ഫെബ്രുവരി 2 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയത്.

ക്രെഡിറ്റ് ആര്‍ക്ക്

ക്രെഡിറ്റ് ആര്‍ക്ക്

മുടങ്ങിക്കിടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടത്തി പണി പൂര്‍ത്തിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മാത്രമാണെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി തന്നെ ബൈപാസ് ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നിലപാട്.

എംപി ആര്

എംപി ആര്

ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ ആണ് കൊല്ലം എംപി. തന്റെ ഇടപെടലാണ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാകാന്‍ കാരണം എന്നാണ് പ്രേമചന്ദ്രന്റെ അവകാശവാദം. എന്നാല്‍ ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ ആര് വന്നാലും അത് പ്രേമചന്ദ്രന്റെ പാര്‍ട്ടിയ്‌ക്കോ മുന്നണിയ്‌ക്കോ ഗുണം ചെയ്യില്ല.

പ്രധാനമന്ത്രിയെ വിളിച്ചിട്ടില്ല, പക്ഷേ...

പ്രധാനമന്ത്രിയെ വിളിച്ചിട്ടില്ല, പക്ഷേ...

ബൈപ്പാസ് ഉദ്ഘാടനം മുഖ്യമന്ത്രി ചെയ്യും എന്ന് പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ സംസ്ഥാനം ക്ഷണിക്കുകയും ചെയ്തിട്ടില്ല. പക്ഷേ, ഒടവുല്‍ ബൈപ്പാസ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

പാര്‍ട്ടി പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 15 ന് കേരളത്തില്‍ എത്തുന്നുണ്ട്. ആ സമയം ബൈപ്പാസ് ഉദ്ഘാടനവും നടത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. ആ തന്ത്രം ആണ് ഇപ്പോള്‍ നടപ്പിലാകാന്‍ പോകുന്നത്.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

പ്രധാനമന്ത്രി ജനുവരി 15 ന് കേരളത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. പാലം ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും എന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചതായി എന്‍കെ പ്രേമചന്ദ്രന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.

ലാഭം ആര്‍ക്ക്

ലാഭം ആര്‍ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപ്പാസ് ഉദ്ഘാടനം ചെയ്താല്‍ അതിന്റെ ഗുണം മുഴുവന്‍ സിപിഎമ്മിനാണ് ലഭിക്കുക. എന്‍കെ പ്രേമചന്ദ്രനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയും ആകുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് തിരിച്ചടിയാകുന്നത് സിപിഎമ്മിന് മാത്രമാണ്. പരോക്ഷമായി അതിന്റെ ഗുണം പ്രേമചന്ദ്രന് ലഭിക്കുകയും ചെയ്യും.

English summary
Kollam Bypass Road will be inaugurated by PM Narendra Modi on January 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X