കാല്‍നട യാത്രക്കാരന്റെ അത്ഭുത രക്ഷപ്പെടല്‍; വൈറലായ ആ ഭാഗ്യവാനെ കണ്ടെത്തി
ചവറ: റോഡരികിലൂടെ നടന്നുപോകവേ നിയന്ത്രണം വിട്ട വണ്ടി അരികിലൂടെ കടന്ന് പോവുകയും തലനാരിഴക്ക് ജീവന് രക്ഷപ്പെടുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചവറ തട്ടാശേരിയിലായിരുന്നു സംഭവം. സംഭവം അറിഞ്ഞതിന് പിന്നാലെ അത് ആരാണെന്നായിരുന്നു വീഡിയോ കണ്ടവര്‍ മുഴുവന്‍ ചോദിച്ചത്. ഇപ്പോഴിത ആള പിടികിട്ടിയിരിക്കുകയാണ്.

തമിഴ്നാട് മധുര സ്വദേശിയായ ചവറ മേനമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാറാണ് സോഷ്യല്‍മീഡിയയും ചവറക്കാരും തിരക്കുന്ന ആ ഭാഗ്യവാന്. നിര്‍മ്മാണ തൊഴിലാളിയായ ശ്രീകുമാര്‍ ജോലിക്ക് പോകാനായി വെള്ളിയാഴ്ച്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയ പാതയില്‍ വിജയ പാലസിന് മുന്നിലൂടെ നടന്നു പോവുകയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ നിന്നും ഇദ്ദേഹത്തെ ഇടിപ്പിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇന്‍സുലേറ്റഡ് മിനി വാന്‍ നിയന്ത്രണം വിട്ട് ഇദ്ദേഹത്തിന്റെ അരികിലൂടെ കടന്നു പോകുന്നത്. ഇതൊന്നും അറിയാതെ നടന്നു നീങ്ങിയ ശ്രീകുമാര്‍ മുന്നില്‍ തൂണില്‍ വാന്‍ ഇടിക്കുന്നത് കണ്ടപ്പോഴാണ് എന്താണെന്ന് സംഭവിച്ചതെന്ന് അറിയുന്നത്.
പൊലീസ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് വാന്‍ അപകടമൊന്നും കൂടാതെ അത്ഭുതകരമായി റോഡിലേക്ക് കയറുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലില്‍ ശ്രീകുമാര്‍ അന്ന് ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പീന്നീട് വീഡിയോ കാണുമ്പോഴാണ് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്ന് ശ്രീകുമാറിന് മനസിലാവുന്നത്.
സ്ഥിരമായി പാലുമായി പോകുന്ന വാഹനമാണ് ഇത്തരത്തില്‍ നിയന്ത്രണം വിട്ടത്. വാഹനത്തില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതോടെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. എന്നാല്‍ ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു തരാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications