ബാലതാരത്തെ പ്രതികള്‍ക്ക് എത്തിച്ചത് രണ്ട് സീരിയല്‍ നടിമാര്‍!! പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി!!
പെണ്‍കുട്ടിയുടെ കൂട്ടുകാരായ രണ്ട് നടിമാരാണ് പെണ്‍കുട്ടിയെ പ്രതികള്‍ക്ക് എത്തിച്ചു കൊടുത്തതെന്നാണ് വിവരം. അതേസമയം കേസിലെ മറ്റ് പ്രതികള്‍ കേരളം വിട്ടിട്ടുണ്ടെന്നാണ് വിവരം.
കൊല്ലം: കൊല്ലത്ത് ബാലതാരം പീഡനത്തിനിരയായ സംഭവത്തില്‍ രണ്ട് സീരിയല്‍ നടിമാര്‍ക്കും പങ്കുണ്ടെന്ന് സൂചന. പെണ്‍കുട്ടിയുടെ കൂട്ടുകാരായ രണ്ട് നടിമാരാണ് പെണ്‍കുട്ടിയെ പ്രതികള്‍ക്ക് എത്തിച്ചു കൊടുത്തതെന്നാണ് വിവരം. അതേസമയം കേസിലെ മറ്റ് പ്രതികള്‍ കേരളം വിട്ടിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് 16കാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ വര്‍ത്ത പുറത്തു വന്നത്. മാസങ്ങള്‍ക്ക് മുമ്പെ നടന്ന സംഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയെ എത്തിച്ചത്
പെണ്‍കുട്ടിയെ പ്രതികള്‍ക്ക് എത്തിച്ചു കൊടുത്തത് രണ്ട് സീരിയല്‍ നടിമാരാണെന്നാണ് വിവരം.ഇ വര് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. പിറന്നാള്‍ ആഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആറുപേര്‍ പ്രതികള്‍
ഇവിടെ ഉണ്ടായിരുന്ന രണ്ടു പേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കിട്ടിയുടെ മൊഴി. സംഭവത്തില്‍ പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

സിപിഎം നേതാവിന്റെ മകന്
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസല്‍ കമീസാണ് അറസ്റ്റിലായത്. പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ് ഇയാള്‍. പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിന്റെ മുതലാളിയാണ് കമീസ്.

തമിഴ്നാട്ടില്‍?
കേസിലെ മറ്റ് പ്രതികള്‍ കേരളം വിട്ടതായാണ് വിവരം. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരങ്ങള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് വിവരം. 18ാം തീയതിയാണ് സംഭവത്തെ കുറിച്ച് പരാതി നല്‍കിയത്. എന്നാല്‍ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിത സിഐ കേസെടുത്തില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കുകയായിരുന്നു.

പോക്സോ ചുമത്തി
പരാതി നല്‍കിയതിനു പിന്നാലെ പോലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. മൊഴിയില്‍ പറയുന്ന പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications