Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോലീസിന്റെ വിഷമങ്ങൾ ആർക്കും കാണേണ്ട ,അറിയേണ്ട,അവരും മനുഷ്യരാണ്'; അഭിനന്ദിച്ച് സംവിധായകൻ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസിനെ അഭിനന്ദിച്ച് സംവിധായകൻ എംഎ നിഷാദ്. സിനിമകളിൽ കാണുന്ന ഹീറോയിസത്തിനും പരിഹാസങ്ങൾക്കും വില്ലത്തരങ്ങൾക്കുമപ്പുറം ഒരു ജീവിതമാണ് പോലീസിന്റ്റേതെന്നും അവരും മനുഷ്യരാണെന്ന് മറക്കരുതെന്നും അദ്ദേഹം കുറിച്ചു.

'ഒരു ക്രൈം നടന്നാൽ അത് തെളിയിക്കാൻ
പോലീസിന് അവരുടേതായ രീതികളുണ്ട്. അതിൽ മുഴുവനായിട്ടം അവർ വിജയിച്ചു എന്ന് വരില്ല.പക്ഷെ കേരള പോലീസ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ്, കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിച്ച് കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്നിട്ടുളളവരാണ്.ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനും വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ കേരള പോലീസ് മിടുക്കരാണ്', അദ്ദേഹം കുറിച്ചു. പോസ്റ്റ് വായിക്കാം

 nishad-

കുറ്റങ്ങളുണ്ടാകാം...കുറവുകളുമുണ്ടാകാം...പോലീസ് ഇല്ലാത്ത നാടിന്റ്റെ അവസ്ഥയെപറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കുറ്റവാളികൾ അഴിഞ്ഞാടാത്തത്,ഇവിടെ കാക്കിയിട്ട കുറച്ച് മനുഷ്യരുളളത് കൊണ്ട് മാത്രമാണ്..പ്രളയം വന്നാലും, സമരം വന്നാലും,മഹാമാരിയെത്തിയാലും,ദുരന്തങ്ങളിൽ പെട്ടാലും,അക്രമം നടക്കുമ്പോഴും
ഒരു നാടിന്റ്റെ,നാട്ടാരുടെ രക്ഷക്ക് എത്തുന്നത് കാക്കിയിട്ട കുറച്ച് മനുഷ്യരാണ്
അവരെ നമ്മുക്ക് പോലീസ് എന്ന് വിളിക്കാം.ഭരണം മാറി മാറി വരും ഏത് പാർട്ടി ഭരിച്ചാലും,മഴയും വെയിലും കൊണ്ട് നിരത്തുകളിൽ കർമ്മനിരതരായി
അവരുണ്ട്...അവർ വീശുന്ന ലാത്തിയുടെ ചൂടിൽ അക്രമികൾ ഓടി മാറുന്നുണ്ടെങ്കിൽ അതിവിടെ നിയമം പാലിക്കപ്പടുന്നതിന്റ്റെ തെളിവാണ്...
വിമർശനം നല്ലതാണ്,അത് പക്ഷെ ക്രിയാത്മകമായിരിക്കണം...ഇംഗ്ളീഷിൽ constructive criticism ഏന്ന് പറയും.

പക്ഷെ നമ്മളിൽ ചിലർ അങ്ങനെയാണോ പോലീസിനെ വിമർശിക്കാറ് ? അല്ല എന്ന്
രണ്ട് വട്ടം ആലോചിക്കാതെ പറയും..ഒരു ക്രൈം നടന്നാൽ അത് തെളിയിക്കാൻ
പോലീസിന് അവരുടേതായ രീതികളുണ്ട്. അതിൽ മുഴുവനായിട്ടം അവർ വിജയിച്ചു എന്ന് വരില്ല...പക്ഷെ,നമ്മുടെ പോലീസ് അതായത് കേരള പോലീസ് എന്ന ഇൻഡ്യയിലെ ഏറ്റവും മികച്ച പോലീസ് കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിച്ച് കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്നിട്ടുളളവരാണ്.ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലീസിനും വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ കേരള പോലീസ് മിടുക്കരാണ്...മാധ്യമങ്ങളുടെ പരിലാളനങ്ങൾ, ഏൽക്കാതെ,പൊതുജനങ്ങളിൽ ചിലരുടേയും,ഭരണ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിമർശനങളും,പഴികളും
കേട്ട് നാടിന്റ്റെ കാവലാളായി അവർ പ്രവർത്തിച്ച് കൊണ്ടേയിരിക്കും...

സിനിമകളിൽ കാണുന്ന ഹീറോയിസത്തിനും,പരിഹാസങ്ങൾക്കും,വില്ലത്തരങ്ങൾക്കുമപ്പുറം ഒരു ജീവിതമാണ് പോലീസിന്റ്റേത്...അവരും മനുഷ്യരാണ്...അവർക്കും കുടുംബമുണ്ട്...അവർക്കുമുണ്ട് സ്വപ്നങ്ങൾ,ഇരുപത്തിനാല് മണിക്കൂറും ജോലിയെടുക്കുന്ന ഒരു പോലീസ്കാരന്റ്റെ സ്വകാര്യ ദുഖങ്ങൾ,അയാളുടെ പ്രശ്നങ്ങൾ,അയാൾ അനുഭവിക്കുന്ന മാനസ്സിക സമ്മർദ്ദങ്ങൾ,ഇത് കാണാൻ ആരുമില്ല...അല്ലെങ്കിൽ,ആർക്കും അതറിയണ്ട എന്നതാണ് സത്യം..അയാളുടെ ദുഖങ്ങളും വേദനകളും കാണാൻ അയാളുടെ കുടുംബം മാത്രം. പോലീസ് തെളിയിക്കുന്ന കേസ്സുകൾക്ക് നാം കൈയ്യടിക്കും,അവർ ഏതെങ്കിലും കേസ് തെളിയിക്കാൻ കുറച്ച് കാലതാമസമെടുത്താൽ നാം അവരെ കല്ലെറിയും...ശാപ വാക്കുകളാൽ അഭിക്ഷേകം നടത്തും....അഭിനന്ദനങ്ങൾക്കോ കൈയ്യടികൾക്കോ വേണ്ടിയല്ല അവർ പ്രവർത്തിക്കുന്നത്...അതവരുടെ കടമയാണ്...ആ കൃത്യനിർവ്വഹണത്തിന് അഭിനന്ദിച്ചില്ലെങ്കിലും,നിന്ദിക്കരുത്...

ആറ് വയസ്സ്കാരി കുട്ടിയെ തട്ടികൊണ്ട് പോയ കുറ്റവാളികളെ നമ്മുടെ പോലീസ് കണ്ടെത്തി കഴിഞ്ഞു..ഇനി അവർ അന്വഷണം തുടരട്ടെ...NB ഇതൊരു മുൻ പോലീസ് ഉദ്യോഗസ്ഥന്റ്റെ മകന്റ്റെ കുറിപ്പായി കണ്ടാൽ മതി...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+