'കൊല്ലം ചിന്നക്കട -പുനലൂർ–ഇടമൺ ദേശീയപാത 4 വരി തന്നെ വേണം;ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ബൈപ്പാസും'
ചിന്നക്കട മുതൽ പുനലൂർ-ഇടമൺ വരെ നീളുന്ന ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ലെന്നും എംപി പറഞ്ഞു.
ദേശീയപാതയിൽ നിലവിൽ ഭൂരിഭാഗം സ്ഥലം 7 മുതൽ 8 മീറ്റർ വരെയാണ് റോഡിന് വീതിയുള്ളത്. അതുകൊണ്ട് തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് പാതകളുടെ വീതി ജങ്ഷനുകളിലടക്കം പത്ത് മീറ്റർ ആക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ ദേശീയപാത എന്ന നിലയിൽ വികസിപ്പിക്കേണ്ട പാതയെ ഭാവിയില്ലാത്ത ഒരു ഇടുങ്ങിയ റോഡായി ചുരുക്കാനുള്ള നീക്കം ഗുരുതരമായ വികസനവഞ്ചനയാണെന്ന് എംപി ആരോപിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

'കൊല്ലം ചിന്നക്കട മുതൽ പുനലൂർ-ഇടമൺ വരെ നീളുന്ന ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണം എന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ 10 മീറ്റർ റോഡ് പ്രൊപ്പോസൽ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയപാത എന്ന നിലയിൽ വികസിപ്പിക്കേണ്ട പാതയെ ഭാവിയില്ലാത്ത ഒരു ഇടുങ്ങിയ റോഡായി ചുരുക്കാനുള്ള നീക്കം ഗുരുതരമായ വികസനവഞ്ചനയാണ്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും കിഴക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയാണു ദേശീയപാത 744. കൊല്ലം തുറമുഖം, വ്യവസായ മേഖലകൾ, പുനലൂർ-ആര്യങ്കാവ്-തിരുമംഗലം പാത, ശബരിമല തീർത്ഥാടന ഗതാഗതം എന്നിവയ്ക്കെല്ലാം നിർണായകമായ ഈ പാത ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത് നാലുവരിയായി തന്നെ വികസിപ്പിക്കപ്പെടണം. ചിന്നക്കട-പുനലൂർ-ഇടമൺ മേഖലയിലെ ജനസംഖ്യാ വർധനവും വാഹനഗതാഗതത്തിലെ വേഗത്തിലുള്ള വർധനവും പൂർണമായും അവഗണിച്ചാണ് നിലവിലെ തീരുമാനം. ഇതിനകം തന്നെ അതീവ ഗതാഗത തിരക്കുള്ള ഈ പാത പത്ത് മീറ്ററിലേക്ക് ചുരുക്കിയാൽ അടുത്ത വർഷങ്ങളിൽ വലിയ ഗതാഗതക്കുരുക്കും അപകടങ്ങളും അനിവാര്യമാകും. ഇത് വികസനം അല്ല, മറിച്ച് വികസനവിരുദ്ധ രാഷ്ട്രീയമാണ്.
ദേശീയപാത 744 വികസനത്തിന്റെ ഭാഗമായി കൊട്ടാരക്കര, കുന്നിക്കോട് പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ബൈപ്പാസ് നിർമാണം അനിവാര്യമാണ്. നഗരകേന്ദ്രങ്ങളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്ന നിലവിലെ സ്ഥിതി ജനജീവിതത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ബൈപ്പാസുകൾ ഉൾപ്പെടുന്ന ശാസ്ത്രീയവും ദൂരദർശിയുമായ വികസനമാണ് ഈ പാതയ്ക്ക് ആവശ്യമായത്.
ദേശീയപാത 744 നാലുവരിയായി തന്നെ വികസിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഈ വികസനവിരുദ്ധ നിലപാടിനെതിരെ ശക്തമായ രാഷ്ട്രീയവും ജനകീയവുമായ ഇടപെടലുകൾ തുടരും. ഈ വിഷയം വരാനിരിക്കുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ ലോകസഭയിൽ വീണ്ടും ഉന്നയിക്കും', എംപി കുറിച്ചു.
നേരത്തേ കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ സംസ്ഥാന അതിർത്തി നാല് വരി പാതയാക്കാൻ ആലോചനയുണഅടായിരുന്നു. കടമ്പാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതിയിൽ കൊല്ലം തിരുമംഗലം ദേശീയപാതയുടെ ഇടമണ്‍ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗം ഉൾപ്പെട്ടതോടെയാണ് ചിന്നക്കടയിൽ നിന്നുള്ള വികസനം ഉപേക്ഷിക്കപ്പെട്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications