Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയത് സീരിയൽ കില്ലറെന്ന് സംശയം; പ്രതിയെ കിട്ടാതെ വലഞ്ഞ് പോലീസ്!

കൊല്ലം നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലം നഗരത്തെ നടുക്കിയ ഈ കൊലപാതകത്തിന് പിന്നിൽ ഒരു സീരിയൽ കില്ലറാണെന്നാണ് പോലീസ് ഇപ്പോൾ ശക്തമായി സംശയിക്കുന്നത്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനാണ് നഗരമധ്യത്തിലെ കടയ്ക്ക് മുന്നിൽ കിടന്നുറങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് ഒരു തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന മറ്റൊരു കൊലപാതകത്തിന് പിന്നിലും ഇതേ തമിഴ്‌നാട് സ്വദേശി തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പാരിപ്പള്ളിയിൽ ഒഴിഞ്ഞുകിടന്ന, പണി നടക്കുന്ന ഒരു കെട്ടിടത്തിൽ കിടന്നുറങ്ങുകയായിരുന്ന രവീന്ദ്രൻ എന്നയാളാണ് അന്ന് കൊല്ലപ്പെട്ടത്. കൊല്ലത്ത് രാജേന്ദ്രനെ കൊലപ്പെടുത്തിയ അതേ ക്രൂരമായ രീതിയിലാണ് പാരിപ്പള്ളിയിൽ രവീന്ദ്രനെയും കൊലപ്പെടുത്തിയത്. രണ്ട് കൊലപാതകങ്ങളും ഒരേ പാറ്റേണിൽ നടന്നതാണ് ഇതൊരു സീരിയൽ കില്ലറുടെ നീക്കമാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്.

kollam-city-1780464083 jpg

രണ്ടിടങ്ങളിലും ഒരേ തമിഴ്‌നാട് സ്വദേശിയെ തന്നെയാണ് പോലീസ് സംശയിക്കുന്നത്. തെരുവിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ കിടന്നുറങ്ങുന്ന ആളുകളെ ലക്ഷ്യമിട്ടാണ് പ്രതി ആക്രമണം നടത്തുന്നത്. എന്നാൽ, തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടും പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

പ്രതിക്കായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ പ്രതി സംസ്ഥാനം വിട്ടുപോകാതിരിക്കാൻ അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഒളിവില തുടരുന്നത് നഗരവാസികളിലും രാത്രികാലങ്ങളിൽ തെരുവിൽ കഴിയുന്നവരിലും വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എത്രയും വേഗം പ്രതിയെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+