കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കർശന നടപടിയെന്ന് കളക്ടർ

Google Oneindia Malayalam News

കൊല്ലം: സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയെ ഒറ്റക്കെട്ടായി നേരിടുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിട്ടുണ്ടെങ്കിലും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് കുറവില്ല. ഏറ്റവും ഒടുവിലായി കൊല്ലം ജില്ലയിൽ സുനാമിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഓഖി ചുഴലിക്കാറ്റിന് സമാനമായി കടൽ കയറുമെന്ന വ്യാജ സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

 'കാട്ടിനുള്ളില്‍ ഉരുള്‍പൊട്ടുന്നത് മരം മുറിച്ചിട്ടാണോ'; ഇടതുപക്ഷക്കാരാണ് പ്രചാരകെന്നത് രസകരം 'കാട്ടിനുള്ളില്‍ ഉരുള്‍പൊട്ടുന്നത് മരം മുറിച്ചിട്ടാണോ'; ഇടതുപക്ഷക്കാരാണ് പ്രചാരകെന്നത് രസകരം

സർക്കാർ സംവിധാനങ്ങളുടെ പേരുപയോഗിച്ചാണ് വ്യാജ പ്രചാരണം. പിആർഡി, ഫിഷറീസ് വകുപ്പുകളെ ഉദ്ധരിച്ചാണ് ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചതായി കൊല്ലം ജില്ലാ കളക്ടർ വ്യക്തമാക്കി.

fake

കൊല്ലം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

മഴക്കെടുതിയില്‍ ഉള്‍പ്പെട്ട ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരവെ ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരും നാട്ടുകാരും ഉള്‍പ്പടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് കടല്‍ കയറുമെന്നും സുനാമി സാധ്യതയുണ്ടെന്നും ആണ് തെറ്റായ പ്രചാരണം. വാട്ട്‌സ്ആപ്പ് വോയ്‌സ് മെസേജായി പി ആര്‍ ഡി , ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് പ്രചാരണം.

ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ നടത്തുന്ന കുറ്റകരമായ നടപടിയാണിത്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ കലക്ടറുടെ 'കലക്ടര്‍ കൊല്ലം' ഫെയ്‌സ്ബുക്ക് പേജിലും 'പി ആര്‍ ഡി കൊല്ലം' എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് അറിയിക്കുന്നു.

English summary
Kollam collector facebook post agaisnt fake Tsunami warnin in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X