കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സെന്ററിൽ ഭക്ഷണത്തിലൊളിപ്പിച്ച് മദ്യവും ലഹരി വസ്തുക്കളും: കയ്യോടെ പൊക്കി അധികൃതർ, അസഭ്യവർഷം..

Google Oneindia Malayalam News

കൊല്ലം: കൊറോണ വൈറസ് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്ന ലഹരി വസ്തുക്കൾ പിടികൂടിയതോടെ രോഗികൾ അക്രമസക്തമരായി. പുറത്തുനിന്ന് എത്തിച്ചിരുന്ന ഭക്ഷണത്തിനൊപ്പമാണ് കൊവിഡ് സെന്ററിലെ അന്തേവാസികൾക്ക് എത്തിച്ചിരുന്നത്. കൊല്ലത്തെ ആദിശനല്ലൂർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിക്കാതായതോടെ രോഗികൾ അക്രമാസക്തരായിത്തീർന്നത്.

 കെ ഫോൺ പദ്ധതിയ്ക്ക് കരാർ നൽകിയത് കൂടിയ തുകയ്ക്ക്:ശിവശങ്കർ കരാർ നൽകിയത് മന്ത്രിസഭയെ കാത്തുനിൽക്കാതെ കെ ഫോൺ പദ്ധതിയ്ക്ക് കരാർ നൽകിയത് കൂടിയ തുകയ്ക്ക്:ശിവശങ്കർ കരാർ നൽകിയത് മന്ത്രിസഭയെ കാത്തുനിൽക്കാതെ

കൊവിഡ് സെന്റിലേക്ക് പുറത്ത് നിന്ന് എത്തിക്കുന്ന ഭക്ഷണത്തിനൊപ്പമാണ് ലഹരി പദാർത്ഥങ്ങൾ എത്തിച്ച് നൽകിയിരുന്നത്. പഴത്തിനുള്ളിൽ നിന്ന് പാൻപരാഗും മറ്റ് ലഹരി വസ്തുക്കളുമാണ് കണ്ടെടുത്തത്. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷണപ്പൊതികൾക്കുള്ളിൽ മദ്യവും ലഹരി ഉൽപ്പന്നങ്ങളും കണ്ടെത്തിയതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. ഇതെത്തുടർന്ന് കൊവിഡ് സെന്ററിലേക്ക് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുയും ചെയ്തുു. ഇതിൽ പ്രകോപിതരായ കൊവിഡ് രോഗികളിൽ ചിലർ മുറിയ്ക്ക് പുറത്തേക്കിറങ്ങി ബഹളം വെക്കുകയായിരുന്നു.

corona336-1

കെട്ടിടത്തിന് പുറത്തേക്കിറങ്ങിയ രോഗികളിൽ ചിലർ ആരോഗ്യ പ്രവർത്തകരോട് അസഭ്യം പറയുകയും ചെയ്തിരുന്നു. കൂടുതൽ പേരിലേക്ക് കൊറോണ വൈറസ് പടർത്തുമെന്നും ഇതോടെ ഇവർ ഭീഷണി മുഴക്കുകയായിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ ജില്ലയിലെ കൊവിഡ് കേന്ദ്രങ്ങളിലേക്ക് പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുന്നതിന് ജില്ലാ ഭരണകൂടം പൂർണ്ണമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെയും ലഹരിയ്ക്ക് അടിമകളായവരെയും ചികിത്സിക്കുന്നതിനായി പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ചുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.

English summary
Kollam: Covid patients turns violent after drugs and liquor seized food from outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X