കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിത്തുവിനെ ചുട്ട് കൊന്ന ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി!! ജയയുടേത് സമാനതകളില്ലാത്ത ക്രൂരത!

Google Oneindia Malayalam News

Recommended Video

cmsvideo
കത്തിച്ച ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി | Oneindia Malayalam

തിരുവനന്തപുരം: ഒരമ്മയ്ക്ക് മകനെ സ്വന്തം കൈ കൊണ്ട് കൊലപ്പെടുത്തി ചുട്ട് കളയാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കൊല്ലം സ്വദേശി ജയ. വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള ജിത്തുവിനെ സ്വന്തം അമ്മ തന്നെ കഴുത്ത് മുറുക്കി കൊന്ന ശേഷം പറമ്പിലിട്ട് തീ കൊളുത്തുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ പോലും കൊലപാതകത്തിന്റെ വിവരണം കേട്ട് ഞെട്ടല്‍ മാറാതിരിക്കുകയാണ്. അതിനിടെ കൊലപാതകത്തില്‍ പുതിയ കണ്ടെത്തലുമായി ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.

കടുത്ത ആരോപണവുമായി റിമ.. നടിമാരെ മുറിയിൽ കയറി പീഡിപ്പിക്കുന്നവർ സിനിമാ രംഗത്തുണ്ട്!കടുത്ത ആരോപണവുമായി റിമ.. നടിമാരെ മുറിയിൽ കയറി പീഡിപ്പിക്കുന്നവർ സിനിമാ രംഗത്തുണ്ട്!

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജയയുടെ വീടിന് അടുത്തുള്ള വാഴത്തോട്ടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ ജിത്തുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ടായിരുന്നു. ജിത്തുവിനെ ജയ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണ് എന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ താന്‍ ജിത്തുവിനെ വെട്ടിയിട്ടില്ല എന്നാണ് ജയ പോലീസിന് മൊഴി നല്‍കിയത്.

കത്തിച്ച ശേഷം അടർത്തി മാറ്റി

കത്തിച്ച ശേഷം അടർത്തി മാറ്റി

ജയയുടെ മൊഴി ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജിത്തുവിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, മറിച്ച് കത്തിച്ച ശേഷം അടര്‍ത്തി മാറ്റിയതാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ജിത്തു ജോബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. അസ്ഥികളടക്കം ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശരീരമാകെ വെട്ടിയ നിലയിൽ

ശരീരമാകെ വെട്ടിയ നിലയിൽ

രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്. മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തത്. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു. കാല്‍പാദമാകട്ടെ മുറിച്ച് നീക്കിയ നിലയിലായിരുന്നു. ജിത്തുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

കഴുത്ത് മുറുക്കി കൊന്നു

കഴുത്ത് മുറുക്കി കൊന്നു

ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജയമോള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഷാള്‍ കഴുത്തില്‍ മുറുക്കിയപ്പോള്‍ അടുക്കള വശത്തെ സ്ലാബില്‍ നിന്നും ജിത്തു താഴെ വീണു. അവിടെ നിന്നും വീടിനോട് ചേര്‍ന്ന മതിലിന് അരികിലേക്ക് ജിത്തുവിന്റെ മൃതദേഹം വലിച്ച് കൊണ്ടുപോയി.

കത്തിച്ചത് രണ്ട് തവണ

കത്തിച്ചത് രണ്ട് തവണ

മതിലിനോട് ചേര്‍ന്നാണ് ആദ്യം മൃതദേഹം കത്തിക്കാനുള്ള ശ്രമം ജയ നടത്തിയത്. എന്നാല്‍ ശരീരം ശരിക്ക് കത്താതെ വന്നപ്പോള്‍ വെള്ളമൊഴിച്ച് തീ കെടുത്തി. വീട്ടില്‍ മൃതദേഹം പൂര്‍ണമായും കത്തിക്കാന്‍ ആവശ്യമായ മണ്ണെണ്ണ ഇല്ലാതിരുന്നതിനാല്‍ അടുത്ത വീട്ടില്‍ നിന്നാണ് ജയ മണ്ണെണ്ണ കടം വാങ്ങിയത്. അതിന് ശേഷം മൃതദേഹം മതിലിന് അരികത്ത് നിന്നും മാററി.

കത്തിത്തീരും വരെ കാത്ത് നിന്നു

കത്തിത്തീരും വരെ കാത്ത് നിന്നു

വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്കാണ് ജയ മകന്റെ മൃതദേഹം വലിച്ചിഴച്ച് കൊണ്ട് പോയത്. എന്നിട്ട് മണ്ണെണ്ണ ഒഴിച്ച് വീണ്ടും കത്തിച്ചു. പൂര്‍ണമായും കത്തി തീരുന്നത് വരെ റബ്ബര്‍ തോട്ടത്തില്‍ ജയ കാത്ത് നിന്നു. ശേഷം വീട്ടിലേക്ക് തിരിച്ച് വന്നു. ഭര്‍ത്താവ് അന്വേഷിച്ചപ്പോള്‍ മകനെ കാണാനില്ല എന്നായിരുന്നു ജയ പറഞ്ഞത്.

സംശയം തോന്നിക്കാതെ അഭിനയം

സംശയം തോന്നിക്കാതെ അഭിനയം

രണ്ട് ദിവസം പോലീസും നാട്ടുകാരും വീട്ടുകാരും ജിത്തുവിനെ തേടി അലഞ്ഞു. അപ്പോഴൊക്കെയും ജയ വീട്ടില്‍ ദുഖം നടിച്ച് കിടക്കുകയായരുന്നു. അതിനിടെ ചൊവ്വാഴ്ചയും ബുധനാഴ്ചയും റബ്ബര്‍ തോട്ടത്തിലേക്ക് ചെന്ന് മൃതദേഹം അവിടെ തന്നെയുണ്ടോ എന്ന പരിശോധന നടത്തുക പോലും ചെയ്തു ജയ. വീട്ടുകാര്‍ക്ക് ജയയെ ഒരു തരിമ്പ് പോലും സംശയം തോന്നിയില്ല.

പൊള്ളലേറ്റത് എങ്ങനെ

പൊള്ളലേറ്റത് എങ്ങനെ

ജിത്തുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാരെ അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ജയയേയും. ജയയുടെ മൊഴികള്‍ പരസ്പരവിരുദ്ധമായത് പോലീസില്‍ സംശയമുണ്ടാക്കി. ചോദ്യം ചെയ്യുന്നതിനിടെ ജയയുടെ കയ്യിലെ പൊള്ളല്‍ പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എങ്ങനെയാണ് പൊള്ളലേറ്റത് എന്ന ചോദ്യത്തിന് റോസമുള്ള കൊണ്ടതാണ് എന്നായിരുന്നു ജയ മറുപടി നല്‍കിയത്.

കൈ പൊളളിയത് എങ്ങനെ

കൈ പൊളളിയത് എങ്ങനെ

ചോദ്യം ചെയ്യല്‍ തുടര്‍ന്നതിനിടെ വീണ്ടും എസ്‌ഐ ഇക്കാര്യം ചോദിച്ചപ്പോള്‍ മറ്റൊരു മറുപടിയാണ് ജയ നല്‍കിയത്. അടുപ്പ് കത്തിച്ചപ്പോള്‍ കൈയില്‍ പൊള്ളലേറ്റതാണ് എന്നായിരുന്നു ജയ പറഞ്ഞത്. എന്നാല്‍ വീട്ടില്‍ ഗ്യാസ് അടുപ്പല്ലേ പിന്നെ എങ്ങനെയാണ് പൊള്ളുന്നത് എന്ന് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ ജയ പതറി. ഇതോടെ പോലീസിന് സംശയം വര്‍ധിച്ചു.

ഒടുക്കം പിടിയിൽ

ഒടുക്കം പിടിയിൽ

വീടിന് ചുറ്റും നടത്തിയ പരിശോധനയില്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതായി പോലീസ് കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും ജയ കള്ളം തന്നെ പറഞ്ഞു. കരിയില കൂട്ടിയിട്ട് കത്തിച്ചതാണ് എന്നായിരുന്നു ജയ പറഞ്ഞത്. എന്നാല്‍ തീയിട്ടതിന് സമീപത്ത് നിന്നും ജിത്തുവിന്റെ ചെരിപ്പ് കണ്ടെത്തിയതോടെ പോലീസ് പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തി. അതോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ ശരീരം കണ്ടെത്തിയത്.

English summary
Details in Postmortum report of Jithu is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X