Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് സൈനികന്‍; സ്വര്‍ണം കവര്‍ന്നു, പിന്നീട്...മറ്റൊരാളും

സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു തവണയല്ല. വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് വിവരം.

കൊല്ലം: കേരളം ബലാല്‍സംഗങ്ങളുടേയും കൊലപാതകങ്ങളും അക്രമങ്ങളുടെയും നാടായി മാറുകയാണോ. അടുത്തിടെ ക്രൂരത നിറഞ്ഞ വാര്‍ത്തകളുട എണ്ണം വന്‍തോതില്‍ കൂടിയിട്ടുണ്ട്. സൈനികന്‍ പീഡിപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് കൊല്ലം കുണ്ടറയില്‍ സൈനികന്‍ പീഡനം നടത്തിയത്. അതും പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ. കൂടെ സഹായത്തിന് മറ്റൊരാളുമുണ്ടായിരുന്നു.

 പീഡിപ്പിച്ചത് ഒരു തവണയല്ല

സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു തവണയല്ല. വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ സൈനികന്‍ സതീഷിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

ഇയാള്‍ക്ക് കൂട്ടുനിന്ന സുഹൃത്ത് അജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല ചെയ്തത്, ഭീഷണിപ്പെടുത്തി അവളുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു.

 ജാമ്യം കിട്ടാത്ത വകുപ്പുകള്‍

ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണ് സൈനികനെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരേ അതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരവും പട്ടിക ജാതി പീഡനം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

2010 മുതല്‍ പീഡനം

പ്ലസ്ടു വിദ്യാര്‍ഥിനി ആയിരിക്കെയാണ് സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. 2010 മുതല്‍ പീഡനം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ സൈനികന്‍ മറ്റൊരു വിവാഹം കഴിച്ചു.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു

സൈനികന്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിക്ക് ബോധ്യമായി. പിന്നീട് മാതാപിതാക്കള്‍ കണ്ടെത്തിയ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ സൈനികന്‍ അപ്പോഴും പെണ്‍കുട്ടിയെ പിന്തുടര്‍ന്നു.

ഭീഷണി മുഴക്കാന്‍ തുടങ്ങി

പ്രതി പെണ്‍കുട്ടിയെ നിരന്തരം വിളിച്ച് ഭീഷണി മുഴക്കാന്‍ തുടങ്ങി. ചിത്രങ്ങളും നഗ്ന ഫോട്ടോകളും കൈയിലുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തല്‍. ഇത് പുറത്തുവിടാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു.

കുടുംബം തകര്‍ക്കുമെന്ന് ഭീഷണി

സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്ന് വരെ പ്രതി ഭീഷണി മുഴക്കി. തുടര്‍ന്ന് പെണ്‍കുട്ടി സ്വര്‍ണവും പണവും നല്‍കി. വളയും ഒരു ലക്ഷം രൂപയുമാണ് പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്.

പെണ്‍കുട്ടി തുറന്നുപറഞ്ഞു

സതീഷ് പറഞ്ഞതു പ്രകാരം സുഹൃത്താണ് പെണ്‍കുട്ടിയില്‍ നിന്നു പണവും സ്വര്‍ണവും വാങ്ങിയത്. സ്വര്‍ണവള കൈയില്‍ കാണാതായതോടെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയോട് കാര്യം തിരക്കി. ഒടുവില്‍ സംഭവം പെണ്‍കുട്ടി തുറന്നുപറഞ്ഞു.

ഭര്‍ത്താവ് പെണ്‍കുട്ടിയോടൊപ്പം ഉറച്ചുനിന്നു

പെണ്‍കുട്ടിയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവിന്റെ കുടുംബം ഭര്‍ത്താവിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

 സൈനികന്‍ ഉടന്‍ അറസ്റ്റിലാവും

പെണ്‍കുട്ടുമായി കുടുംബ വീട്ടില്‍ നിന്നു വാടക വീട്ടിലേക്ക് മാറി താസമിക്കുകയാണ് ഭര്‍ത്താവ്. സതീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം അറസ്റ്റിലായാല്‍ ഇയാളുടെ ജോലി നഷ്ടപ്പെട്ടേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+