ഇത് ഞങ്ങള്‍ടെ അബു മാഷിന്റെ മകളാണ്,കൊല്ലം ജില്ലാ കളക്ടര്‍ ഷൈനയെക്കുറിച്ച് നിങ്ങള്‍ അറിയാതെ പോവരുത്...
ബെംഗളൂരു: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷമാണ് കൊല്ലം ജില്ലാ കളക്ടര്‍ ഷൈന ശ്രദ്ധിക്കപ്പെടുന്നത്. ചുറ്റുമുള്ളവര്‍ എത്തിര്‍ത്തിട്ടും വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാതെ അവസാന നിമിഷം വരെ പോരാടിയ പെണ്‍കരുത്തിനെ കേരളമൊട്ടാകെ അഭിനന്ദിച്ചു.
ഇതാവണം കളക്ടര്‍ എന്നും കോഴിക്കോട് കളക്ടര്‍ ബ്രോയെ ഉപമിച്ചുക്കൊണ്ടും അഭിനന്ദനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.. എന്നാല്‍ കളക്ടര്‍ ഷൈനയെക്കുറിച്ച് നിങ്ങള്‍ അറിയാതെ പോയ ചിലകാര്യങ്ങള്‍ കൂടി ഉണ്ട്... സാധാരണക്കാരന്‍ അബു മാഷിന്റെ മൂന്നു മക്കളില്‍ ഇളയവള്‍....
ഒരു ഫേസ്ബുക്ക് പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുക്കൊണ്ടുള്ള പോസ്റ്റുകളില്‍ ഒന്ന് ഷൈനയുടെ നാട്ടുക്കാരന്റെ ആയിരുന്നു... ഷൈനയെക്കുറിച്ച് അധികമാരും അറിയാതെ പോയ ചില കാര്യങ്ങള്‍ അതില്‍ കുറിച്ചിട്ടുണ്ടായിരുന്നു.

അബുമാഷിന്റെ മകള്‍
സാധാരണക്കാരന്‍ അബു മാഷിന്റെ മൂന്നുമക്കളില്‍ ഇളയ മകളാണ് ഷൈന... സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു അബു മാഷ്...

മൂന്ന് മക്കള്‍ സിവില്‍ സര്‍വ്വീസില്‍
മൂന്ന് മക്കളാണ് അബു മാഷിന്.. ഷൈല- മുംബൈ സിറ്റി കളക്ടര്‍, അക്ബര്‍- കേരള പോലീസ് എസ്പി, കൊല്ലം കളക്ടര്‍ ഷൈന... മൂന്ന് പേരും സിവില്‍ സര്‍വ്വീസില്‍...

സാധാരണക്കാരുടെ കുടുംബം
സാധാരണ എയ്ഡഡ് സ്‌കൂളില്‍ പഠിച്ച് വിജയങ്ങള്‍ കീഴടക്കിയവര്‍. ചെറുപ്പത്തില്‍ മൂന്ന് പേരും പഠിക്കാന്‍ മിടുക്കരായിരുന്നു. ജീവിതത്തില്‍ എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞ് വളര്‍ന്നതിനാല്‍ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ്.

പോഷ് ഇല്ലാത്ത കളക്ടര്‍
കളക്ടറെക്കുറിച്ച് ആദ്യം വന്ന ചിത്രം അതായിരുന്നു. കെട്ടിലും മട്ടിലും പോഷ് ഇല്ലാത്ത ഫോട്ടോയ്ക്ക് പോസ് ചെയ്യാത്ത കള്ക്ടര്‍ എന്ന്. സിയാച്ചിനില്‍ വീരമൃത്യ വരിച്ച സൈനികന്റെ വീട്ടില്‍ എത്തി കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ആദ്യം വന്നത്.

ഒറ്റയാള്‍ പട്ടാളം
പുറ്റിങ്ങല്ലില്‍ വിതച്ച ദുരന്തം വേണമെങ്കില്‍ തടയാവുന്നതായിരുന്നു. എല്ലാവരെയും എതിര്‍ത്തിട്ടും അനുമതി തരില്ലെന്ന് പറഞ്ഞ കളക്ടറുടെ വാക്കുകള്‍ കാറ്റില്‍ പറത്തിയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ച് കൊടുക്കാന്‍ കഴിയുമോ നഷ്ടപ്പെട്ട ജീവനുകള്‍..

ഇത് കളക്ടര്‍ സിസ്
കളക്ടര്‍ ബ്രോയ്ക്കും, കളക്ടര്‍ അനുപമയ്ക്കും ഒപ്പം ചേര്‍ത്ത് വായിക്കാനും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഒരാള്‍ കൂടി ആയി. പക്ഷെ എതിര്‍ക്കുന്നവരെ ചവിട്ടി താഴ്ത്തുന്ന ശീലമാണല്ലോ നമ്മുടെ ഭരണാധിക്കാരികള്‍ക്ക്... കളക്ടര്‍ ഷൈന അക്കൂട്ടത്തില്‍ എത്താത്തിരിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ കടമയാണ്.












Click it and Unblock the Notifications