Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദരികുട്ടിയായിരുന്നു എന്റെ കുഞ്ഞ്; ഈ കൈകൊണ്ടാണോ കുഞ്ഞിനെ ഞാന്‍ കൊന്നത്, അമ്മയുടെ തുറന്ന്പറച്ചില്‍

കൊല്ലം: സ്വന്തം കുഞ്ഞിന് വേണ്ടി ഒരു വര്‍ഷമായി അലയുന്ന അനുപമയുടെ കഥ നമ്മള്‍ ടെലിവെഷിനിലൂടെയും പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിഞ്ഞ് കഴിഞ്ഞതാണ്. പ്രസവിച്ച് മൂന്ന് ദിവസം മാത്രമാണ് ആ അമ്മക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചത്. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ മാറ്റിയതായിരുന്നു കാരണം. ആ കുഞ്ഞിന് വേണ്ടി അമ്മ നിരന്തര പോരാട്ടം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തി. അനുപമ കുഞ്ഞിന് ലഭിക്കാന്‍ വേണ്ടി പോരാടുകയാണെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം തന്റെ കുഞ്ഞിനെ കൊന്ന ദിവ്യയുടെ കഥയാണ്.

ഒരു നിമിഷത്തെ തന്റെ ചിന്ത ഇല്ലാതാക്കിയത് ഒരു കുഞ്ഞു ജീവനെയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തന്റെ ബുദ്ധിയിലുദിച്ച ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്ക് ഇല്ലാതാക്കിയത് നൊന്ത് പ്രസവിച്ച സ്വന്തം കുട്ടിയെ. ദിവ്യയെന്ന അമ്മയാണ് തന്റെ കുട്ടിയെ സ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന് മുന്നില്‍ താന്‍ അന്ന് ചെയ്ത കൊടും ക്രൂരത തുറന്ന് പറയുകയാണ് ഈ അമ്മ. കൊലപാതകിയെന്നും കൊടും ക്രൂരയെന്നും സമൂഹം വിധിയെഴുതിയ ആ അമ്മയ്ക്ക് ലോകത്തോട് പറയുണ്ടാനായിരുന്നത് തന്നെ ആ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച ജീവിത സാഹചര്യങ്ങളെക്കുറിച്ചായിരുന്നു.

1

അമ്മ നഷ്ടപ്പെട്ട ദിവ്യക്ക് അച്ഛന്‍ മാത്രമായിരുന്നു തണലായും തുണയായും ഉണ്ടായിരുന്നത്. പക്ഷേ പിന്നീട് അവള്‍ക്ക് സ്വന്തം കുഞ്ഞിന്റെ കൊലപാതകിയെന്ന മേല്‍വിലാസമായിരുന്നു വിധി നല്‍കിയത്. ഹിന്ദു മതത്തില്‍പ്പെട്ടയാളും വിവാഹ മോചിതനുമായ ഒരു ഡോക്ടറെ വിവാഹം കഴിക്കുന്നതോടെയാണ് ദിവ്യയുടെ ജീവിതത്തിന്റെ വേദനകള്‍ ആരംഭിക്കുന്നത്. അമ്മയുടെ അര്‍ബുദ രോഗ ചികിത്സാര്‍ത്ഥമായിരുന്നു ആ ഡോക്ടറെ ദിവ്യ പരിചയപ്പെട്ടത് പിന്നീട് വിവാഹവും കഴിച്ചു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവള്‍ ഒറ്റപ്പെട്ടു. ദിവ്യഗര്‍ഭിണിയായപ്പോള്‍ പ്രശ്‌നം പിന്നെയും രൂക്ഷമായി. ഇപ്പോള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. പക്ഷേ ദൈവം തന്ന നിധിയെ സ്വീകരിക്കാന്‍ തന്നെയായിരുന്നു ദിവ്യയുടെ തീരുമാനം. അവിടുന്നങ്ങോട്ട് ദിവ്യയുടെ വിവാഹക്കാര്യത്തില്‍ കാട്ടിയ അതേ അവഗണന കുഞ്ഞിനോടും ഉണ്ടാവുകയായിരുന്നു. സിസേറിയന്‍ മുറിപ്പാടുകളുമായി അവശതയോടെ വീട്ടിലെത്തിയ ദിവ്യയെ വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയിട്ട്‌പോലുമില്ല.

രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

2

തലനിറയെ മുടിയും നുണക്കുഴിയുമൊക്കെയുള്ള ഒരു സുന്ദരികുട്ടിയായിരുന്നു എന്റെ കുഞ്ഞ് ദിവ്യ പറയുന്നു. മനസിനെ വിഷമിപ്പിക്കാന്‍ പറയുന്നതാണോ എന്നെനിക്കറിയില്ല തന്റെ രണ്ട് കൈകളും നോക്കി ഈ കൈകൊണ്ടാണോ തന്റെ കുഞ്ഞിനെ ഞാന്‍ കൊന്നത് എന്ന് ഇടക്കിടെ പറയാറുണ്ടെന്നും ദിവ്യ പറയുന്നു. അത്രയും അടുപ്പത്തില്‍ നിന്നവര്‍ പോലും പിന്നീട് കാണുമ്പോള്‍ തിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയായിരുന്നു അനുഭവിക്കേണ്ടി വന്നതെന്ന് ദിവ്യ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ നാട്ടുകാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവളായിരുന്നു. ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട അവള്‍ക്ക് സ്‌നേഹിക്കാനല്ലാതെ ഒരാളെ പോലും വെറുക്കാന്‍ അറിയില്ലായിരുന്നു. അടുപ്പമുള്ളവര്‍ മിണ്ടിയാല്‍ തന്നെ അവരില്‍ നിന്ന് മാറി കഴിഞ്ഞാല്‍ സ്വന്തം കുഞ്ഞിനെ കൊന്നിട്ട് ഒരുങ്ങികെട്ടി നടക്കുന്നത് കണ്ടോ തുടങ്ങിയ കമന്റുകള്‍ പറയുക. എന്നിങ്ങനെ സൂഹത്തില്‍ നിന്നും വാക്കുകള്‍ കൊണ്ടുള്ള ചൂഷണം തന്നെ വേട്ടയാടികൊണ്ടിരിക്കുയാണെന്നും ദിവ്യ പറയുന്നു. ജനിച്ച് വീണപ്പോള്‍ തന്റെ കുഞ്ഞിനെ എടുത്ത് നോക്കുക പോലും തന്റെ ഭര്‍ത്താവ് ചെയ്തിരുന്നില്ല.

3

ഭര്‍ത്താവിന്റെ കുടുംബക്കാര്‍ പോലും തന്നെ നോക്കുക പോലും ചെയ്തിരുന്നില്ല. അങ്ങനെ സമാധാനത്തിനായി ദിവ്യ ഉറക്കഗുളികകളില്‍ അഭയം തേടുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിലപാട് സഹിക്കാന്‍ വയ്യാതായപ്പോള്‍ ദിവ്യ കുണ്ടറയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെയും സമാനമായിരുന്നു അവസ്ഥ. തുടര്‍ന്ന് എല്ലാവരോടുമുള്ള ദിവ്യയുടെ വെറുപ്പ് ആ കുഞ്ഞിലേക്കുമെത്തി. അന്ന് അവള്‍ അനുഭവിച്ച വേദന, സമ്മര്‍ദ്ദം എല്ലാം മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഒരു ഘട്ടത്തില്‍ ആത്മഹത്യ ശ്രമത്തിലേക്ക് വരെയെത്തി. സഹികെട്ട് സ്വന്തം വീട്ടിലേക്ക് മാറിയിട്ടും താന്‍ നേരിടുന്ന മാനസിക പ്രശ്‌നത്തിന് ദിവ്യക്ക് പരിഹാരം കണ്ടെത്താനായില്ല. മരവിപ്പിക്കുന്ന മരുന്നുകള്‍ക്കും മാനസിക രോഗ ചികിത്സകളും ദിവ്യയെ പിന്നെയും തളര്‍ത്തുകയായിരുന്നു.

4

സമ്മര്‍ദ്ദം തലയ്ക്കു കയറിയ ഒരു കെട്ടദിവസം, ദിവ്യ സ്വബോധത്തോടെയല്ലാതെ ആദ്യം കുഞ്ഞിനെ കൊണ്ട് വെള്ളത്തിലേക്കിട്ടു. കൈകാലിട്ടടിച്ചപ്പോള്‍ ഒരു നിമിഷം സ്വബോധം വീണ്ടെടുത്ത് കുഞ്ഞിനെ കോരിയെടുത്തു, രക്ഷപ്പെടുത്തി. വപിന്നീട് കുറേനേരം കെട്ടിപ്പിടിച്ചു കിടന്നുവെന്നും പിന്നെയെപ്പോഴാണ് അത് ചെയ്തതെന്ന് അറിയില്ലെന്നും ദിവ്യ പറയുന്നു. എന്റെ കുഞ്ഞിന്റെ കുഞ്ഞി തലയിണ ഉണ്ടായിരുന്നു. അതെടുത്ത് ശ്വാസം മുട്ടിച്ചു. ബോധം വീണ്ടെടുക്കുമ്പോള്‍ എന്റെ പൈതലിന് അനക്കമില്ല. ആദ്യം ഭര്‍ത്താവിനെ വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ എന്നെ അടിച്ചു കൊല്ലുമെന്ന് പേടിച്ചു. ഒടുവില്‍ എല്ലാ വിവരങ്ങളും വിളിച്ചു പറഞ്ഞത് പൊലീസിനെയായിരുന്നു. ഓടിപ്പിടഞ്ഞ് ആശുപത്രിയെത്തുമ്പോള്‍, ആ നിമിഷത്തിലെപ്പോഴോ ആണ് ഞാനെന്റെ കുഞ്ഞിനെ കണ്ടത് ദിവ്യക്ക് വാക്ക് മുഴുമിപ്പിക്കാന്‍ സാധിച്ചില്ല.

Recommended Video

cmsvideo
    Ajith's first wife talks about Anupama issue
    5

    .അനഭയെന്നാണ് എന്റെ കുഞ്ഞിന്റെ പേര്. മിന്നല്‍ എന്നാണ് അനഭയയുടെ അര്‍ത്ഥം. ആ പേര് അന്വര്‍ത്ഥമായി ദിവ്യ കരഞ്ഞ്‌കൊണ്ട് പറഞ്ഞു. എന്തിനാ അങ്ങനെ ചെയ്തതെന്ന് ഒരു പൊലീസുകാരി ചോദിച്ചു. കൊച്ചിനെ കൊല്ലാന്‍ വേണ്ടി ചെയ്‌തെതാ എന്ന് മറുപടി നല്‍കി. എന്നാ കൊച്ച് ചത്ത് പോയി എന്നവരും എടുത്തടിച്ച് തന്നോട് പറഞ്ഞുവെന്നും ദിവ്യ പറഞ്ഞു. ഇനിയൊരു കുഞ്ഞ് എന്ന് പറയുന്നത് തനിക്ക് പേടിയാണെന്നാണ് ദിവ്യ പറയുന്നത്. ഇനിയൊരു മകളോ മകനോ തനിക്ക് പിറന്നാല്‍ അതിനെ എന്തേലും ചെയ്യുമോ എന്ന ഭയം തനിക്കുണ്ടെന്നും ദിവ്യ പറയുന്നു. ഇനി കല്യാണമൊന്നും കഴിക്കാതെ ഒറ്റക്ക് ജീവിക്കാനാണ് തന്റെ തീരുമാനമെന്നും ദിവ്യ പറയുന്നു. ഒരു ജോലി വാങ്ങുക, അച്ഛനെ നോക്കുക ഇങ്ങനെയായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നും ദിവ്യ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+