Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വയസുകാരിയുടെ ആത്മഹത്യ: കഞ്ചാവ് മാഫിയക്കെതിരെ പെൺകുട്ടിയുടെ കുടുംബം! സംഭവം കൊല്ലത്ത്!!

കൊല്ലം: കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥി തൂങ്ങമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. പ്രാക്കുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിന്റെ മകൾ അമീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വീട്ടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവമറിഞ്ഞ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

suicide-1-1582

പെൺകുട്ടി മരിച്ചതോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തതോടെയാണെന്ന തരത്തിൽ അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പെൺകുട്ടി കഴിഞ്ഞ ദിവസവും സമീപത്തെ ലൈബ്രറിയിലെത്തി ക്ലാസിൽ പങ്കെടുത്തിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തകരഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് മരിച്ച അമീന.

പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് മുത്തച്ഛൻ ഉന്നയിക്കുന്ന ആരോപണം. അതേ സമയം പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ കൂടി പരിശോധിക്കുമെന്ന് പോലീലും അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രേമേ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയൂ. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ ദുഹൂതയുണ്ടെന്നാണ് അമ്മയും ഉന്നയിക്കുന്ന ആരോപണം.

പ്രദേശത്തെ കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ പ്രാഥമിക നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+