രണ്ടര വയസുകാരനെ കൊന്ന് അച്ഛനുംഅമ്മയും ജീവനൊടുക്കിയ സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി..
കൊല്ലം: കൊല്ലാം താന്നിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. മരിച്ച അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നു. അതിന്റെ സമ്മർദ്ദം കുടുംബത്തിനുണ്ടായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു, സംഭവം ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി ജീവിതത്തിൽ പരാജയപ്പെട്ടു. സാമ്പത്തിക ബാധ്യതയും അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണ കാരണമെന്നുമാണ് കുറിപ്പിലുള്ളത്.
താന്നിയിൽ ബി എസ് എൻ എൽ ഓഫീസിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന അജീഷ് ഭാര്യ സുലു, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരെയായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ ആയിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെ കൂടാതെ വീട്ടിൽ അജീഷിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. രാവിലെ ഒരു നേരമായിട്ടും ഇരുവരും എഴുന്നേൽക്കാതെ വന്നതോടെ അച്ഛനും അമ്മയും അയൽവാസികളെ വിളിക്കുകയും വാതിൽ തുറക്കുകയുമായിരുന്നു.
കട്ടിലിന് മുകളിൽ മരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. അജീഷും സുലുവും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അജീഷ് നേരത്തെ ഗൾഫിലായിരുന്നു. എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ല രീതിയിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുലവെന്ന് അയൽക്കാർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അറിയില്ലെന്നും അയൽക്കാർ പറഞ്ഞു.












Click it and Unblock the Notifications