കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ മകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കൊല്ലം മീയണ്ണൂരിലാണ് സംഭവം. റോയി ചെറിയാന്‍ എന്നയാളാണ് മകളായ റോണി ചെറിയാനെ വെടിവച്ചത്. വയറിന് പരിക്കേറ്റ റോണി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോണിയെ വെടിവച്ചതിനെത്തുടര്‍ന്ന് റോയിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുബംപ്രശ്‌നങ്ങളെച്ചൊല്ലിയുണ്ടായ വഴക്കാകാം അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. റോയ് അറസ്റ്റിലായ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുകയുള്ളൂ.