കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെഗ്ഗിങ്‌സ് ധരിയ്ക്കരുത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിയ്ക്കരുത് !!!

ഒഴിവുസമയത്ത് പെണ്‍കുട്ടികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് മാത്രമേ ഇരിയ്ക്കാവൂ എന്നാണ് പുതിയ ഉത്തരവ്.

  • By മരിയ
Google Oneindia Malayalam News

കൊല്ലം: ലിംഗവിവേചനത്തിനും വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥി സമരം. ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിയ്ക്കുന്നതും, പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ഇടുന്നത് വിലക്കുകയും ചെയ്ത മാനേജ്‌മെന്റ് നടപടിയ്‌ക്കെതിരെയാണ് സമരം.

പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്ഥലം

ഒഴിവുസമയത്ത് പെണ്‍കുട്ടികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് മാത്രമേ ഇരിയ്ക്കാവൂ എന്നാണ് പുതിയ ഉത്തരവ്. മാത്രമല്ല ആണ്‍കുട്ടികള്‍ക്ക് ഒപ്പം ഇരിയ്ക്കാനും പാടില്ല.

ലെഗ്ഗിങ്‌സ് പാടില്ല

വസ്ത്രധാരണത്തിനും നിയന്ത്രണങ്ങള്‍ ഉണ്ട്. പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ഇടാന്‍ പാടില്ല. ഏത് വസ്ത്രമാണെങ്കിലും ഒപ്പം ഷാളും ധരിച്ചിരിയ്ക്കണം.

പീഡനം

വസ്ത്രധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കാറുണ്ടെന്നും പരാതി. ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണേ്രത പതിവ്.

11 ആവശ്യങ്ങള്‍

11 ആവശ്യങ്ങളാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് മുന്നില്‍ സമര്‍പ്പിച്ചിരിയ്ക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിയ്ക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പാളിന്റെ ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിയ്ക്കുകയും ചെയ്തു.

പുതിയ നിയമം അല്ല

എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നും പുതിയതല്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ഇപ്പോള്‍ മാത്രം ഇത് ഒരു പ്രശ്‌നമായത് എങ്ങനെ എന്ന് അറിയില്ലെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് മാനേജ്‌മെന്റ് ആണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ഉള്ള കോളേജ് ആണ് കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജ്.

വിദ്യാർത്ഥി സമരത്തിന്റെ വീഡിയോ കാണാം..

English summary
Kollam Fathimamatha College banned students to wear leggings, sitting girls and boys together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X