പറവൂര്‍ ദുരന്തസ്ഥലം മോദി സന്ദര്‍ശിയ്ക്കുന്നതിനെ എതിര്‍ത്തുവെന്ന് ഡിജിപി
കോഴിക്കോട്: പരവൂരിലെ ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിയ്ക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നതായി ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി എത്തുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് എസ്പിജി താനുമായി ആശയവിനിമയം നടത്തിയിരുന്നു. അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും സെന്‍കുമാര്‍.

പരവൂര്‍ സന്ദര്‍ശിയ്ക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ അത് അഗീകരിയ്ക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നു. രാഹുല്‍ ഗാന്ധിയ്ക്കും പ്രധാനമന്ത്രിയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നതായും സെന്‍കുമാര്‍ പറയുന്നു.












Click it and Unblock the Notifications