കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം?
കൊല്ലം: ഞെട്ടിപ്പിയ്ക്കുന്ന സംഭവമാണ് കൊല്ലം പരവൂരിലെ ക്ഷേത്രോത്സവത്തിന്റെ സമാപനത്തിനിടെ ഉണ്ടായത്. ഒരു പക്ഷേ കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടത്തിനാണ് കൊല്ലം സാക്ഷ്യം വഹിച്ചത്.
പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടാണ് കരളലയിക്കുന്ന അപകടത്തിലേയ്ക്ക് നയിച്ചത്. 86 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഉത്സവകാലം തുടങ്ങുമ്പോള്‍ കേരളത്തില്‍ വെടിക്കെട്ടപകടവാര്‍ത്തകള്‍ പതിവാണ്. എന്നാല്‍ അടുത്ത കാലത്തൊന്നും ഇത്രയും ഭീകരമായ അപകടം സംഭവിച്ചിട്ടില്ല.

വെടിക്കെട്ട് വീക്ഷിയ്ക്കുവാനായി ആളുകള്‍ തിങ്ങി നിറഞ്ഞ് നിന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ക്ഷേത്രത്തിന്‌റെ തെക്ക് ഭാഗത്തുള്ള കമ്പപ്പുരയ്ക്കാണ് തീപിടിച്ചത്. വെടിക്കെട്ടിന് ശേഷം ബാക്കിവന്ന വെടിമരുന്നും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. വെടിക്കെട്ടിനൊടുവില്‍ അമിട്ട് പൊട്ടിയ്ക്കുന്നതിനിടെ ഒരു അമിട്ട് കമ്പപ്പുരയില്‍ വന്ന് വീഴുകയായിരുന്നു.
കമ്പപ്പുരയ്ക്കടുത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ആളുകള്‍ മുന്നോട്ട് കുതിച്ചു.
കമ്പപ്പുരയുടെ കോണ്‍ക്രീറ്റും ഓടും തുളച്ച് കയറിയാണ് ചിലര്‍ മരിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലാണ് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഒട്ടേറെ പേര്‍ക്ക് അതിഗുരതരമായി പൊള്ളലേറ്റിട്ടുണ്ട്. പലര്‍ക്കും കൈകാലുകള്‍ നഷ്ടപ്പെട്ടു.












Click it and Unblock the Notifications