Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര കിലോമീറ്റര്‍ കിടുങ്ങി, വീടുകള്‍ തകര്‍ന്നു... കൊല്ലത്തെ ദുരന്തക്കഴ്ചകള്‍

കൊല്ലം: പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടം ആ പ്രദേശത്തെ തന്നെ ശരിയ്ക്കും വിറപ്പിച്ചു. അതി ശക്തമായ സ്‌ഫോടനം ആണ് ഉണ്ടായത്. സമീപത്തെ വീടുകളില്‍ പലതും തകര്‍ന്നു.

Kollam Fire

ഒന്നര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. പലവീടുകള്‍ക്കും സാരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഓടുകളും സ്‌ഫോടനത്തില്‍ ദൂരത്തേയ്ക്ക് തെറിച്ചു. ഒന്നര കിലോമീറ്റര്‍ ദൂരെ വരെ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ തെറിച്ചുവീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയാണ് പലര്‍ക്കും പരിക്കേറ്റത്.

കമ്പപ്പുരയുടെ തൊട്ടടുത്ത് നിന്ന് വെടിക്കെട്ട് വീക്ഷിച്ചിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. മൃതദേഹങ്ങള്‍ ചിന്നച്ചിതറി തൊട്ടടുത്തുള്ള വീടുകള്‍ക്ക് മുകളില്‍ വരെ വന്ന് വീണതായി പറയപ്പെടുന്നുണ്ട്.

ഗുരുതരമായി പൊള്ളലേറ്റാണ് മിക്കവരും മരിച്ചിട്ടുള്ളത്. സ്‌ഫോടനത്തില്‍ ശരീരം ചിതറിപ്പോയ അവസ്ഥയിലാണ് പല മൃതദേഹങ്ങളും. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+