ജാഗ്രതാ നിര്‍ദ്ദേശം!!!കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ !! ഒരാഴ്ചക്കിടെ മരിച്ചത് 2 പേര്‍
ആറു മാസത്തിത്തിനുള്ളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചു മരിച്ചത് 10 പേര്‍
കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്നു പിടിക്കുന്നു. ഒരാഴ്ച്ചക്കിടെ മരിച്ചത് രണ്ടു പേര്‍. ആറുമാസത്തിനുള്ളില്‍ മരിച്ചത് 10 പേര്‍. ഒടുവിലത്തെ കണക്ക് പ്രകാരം 63 പേര്‍ എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ചികിത്സയിലുണ്ട്.തീരദേശ ജില്ലയായ കൊല്ലത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുകയാണ്. രണ്ട് ദിവസത്തിനിടെ 2100 പേരാണ് വൈറല്‍ പനി ബാധിച്ച് ജില്ലയില്‍ ചികിത്സ തേടിയത്.
ജില്ലയില്‍ ഡെങ്കിപ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 380 പേര്‍ക്ക് ഡെങ്കി പനിബാധിച്ചിട്ടുണ്ട്. മലയോരമേഖലയിലും തീരദേശമേഖലയിലുമാണ് പനിബാധിതര്‍ കൂടുതല്‍ ഉള്ളത്. ഈ മേഖലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ പേരില്‍ യോഗങ്ങള്‍ നടത്തുന്നതല്ലാതെ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പാരതിയും ആരോഗ്യവകുപ്പിനുണ്ട്.












Click it and Unblock the Notifications