കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി;മാനസിക തകരാറില്ലെന്ന് പോലീസ്,തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാർ ജയമോൾക്കെതിരെ തിരിഞ്ഞത് അൽപസമയം സംഘർഷാവസ്ഥയ്ക്ക് കാരണമായി.

  • By Desk
Google Oneindia Malayalam News

കൊല്ലം: കുണ്ടറ കുരീപ്പള്ളിയിൽ 14കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ പോലീസ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജോബ് ജോണിന്റെ ഭാര്യ ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റോസാപ്പൂവിന്റെ മുള്ള്! അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി രണ്ടു തവണ കത്തിച്ചു! ജയമോൾ കുടുങ്ങിയത്റോസാപ്പൂവിന്റെ മുള്ള്! അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി രണ്ടു തവണ കത്തിച്ചു! ജയമോൾ കുടുങ്ങിയത്

കമ്മ്യൂണിസ്റ്റുകാരെല്ലാം 'മെയ്ഡ് ഇൻ ചൈന' പോലെ! മുടിയന്മാരായ മരുമക്കളെ ഓർമ്മിപ്പിക്കും...കമ്മ്യൂണിസ്റ്റുകാരെല്ലാം 'മെയ്ഡ് ഇൻ ചൈന' പോലെ! മുടിയന്മാരായ മരുമക്കളെ ഓർമ്മിപ്പിക്കും...

ഇതിനുപിന്നാലെ ജയമോളെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാർ ജയമോൾക്കെതിരെ തിരിഞ്ഞത് അൽപസമയം സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇവരെ തെളിവെടുപ്പിന് എത്തിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

അറസ്റ്റ് രേഖപ്പെടുത്തി...

അറസ്റ്റ് രേഖപ്പെടുത്തി...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജിത്തു ജോബിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അമ്മ ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ കഴിഞ്ഞദിവസം തന്നെ ജയമോൾ കുറ്റസമ്മതം നടത്തിയിരുന്നു.

സ്വത്ത് തർക്കത്തെക്കുറിച്ച്...

സ്വത്ത് തർക്കത്തെക്കുറിച്ച്...

സ്വത്ത് തർക്കത്തെക്കുറിച്ച് മകൻ പ്രകോപനപരമായി സംസാരിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പിയും അറിയിച്ചു.

അമ്മൂമ്മ...

അമ്മൂമ്മ...

ഭർത്താവിന്റെ വീട്ടിൽ പോകരുതെന്ന് വിലക്കിയിട്ടും ജിത്തു ജോബ് അവിടെ പോയിരുന്നു. ഇതുകൂടാതെ സ്വത്ത് നൽകില്ലെന്ന് അമ്മൂമ്മ പറഞ്ഞതും ജിത്തു ജയമോളോട് പറഞ്ഞു. ഇതിനെ ചൊല്ലി പ്രകോപനപരമായി സംസാരിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി.

വിശ്വാസകരമല്ല...

വിശ്വാസകരമല്ല...

കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസും പറയുന്നത്. ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടുതവണയായിട്ടാണ് മൃതദേഹം കത്തിച്ചത്. എന്നാൽ ജയമോളുടെ മൊഴികൾ പൂർണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തില്ല.

 കുഴപ്പമില്ല...

കുഴപ്പമില്ല...

ജയമോളുടെ മാനസികനിലയിൽ പ്രശ്നമുണ്ടെന്ന ആരോപണത്താൽ തിരുവനന്തപുരത്ത് എത്തിച്ച് പരിശോധന നടത്തി. എന്നാൽ പ്രാഥമിക പരിശോധനയിൽ മാനസിക തകരാറില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം, ജയമോളുമായി സ്വത്ത് തർക്കമില്ലെന്ന് ഭർതൃപിതാവ് പറഞ്ഞു. ജോബും ജയമോളും സ്വത്ത് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവെടുപ്പ്...

തെളിവെടുപ്പ്...

ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സ്വന്തം മകനെ കൊന്നു കത്തിച്ച അമ്മയെ കണ്ട് തടിച്ചുകൂടിയ അയൽക്കാരും നാട്ടുകാരും രോഷാകുലരായി. ഇതിനിടെ ജയമോളെ കൊണ്ടുവന്ന വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പോലീസ് സ്റ്റേഷനിൽ...

പോലീസ് സ്റ്റേഷനിൽ...

പഠനാവശ്യത്തിനായി സ്കെയിൽ വാങ്ങാൻ പോയ മകനെ കാണാനില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് ചാത്തന്നൂർ പോലീസിന് ജയമോൾ പരാതി നൽകുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ സ്കെയിൽ വാങ്ങാൻ പോയിട്ട് തിരിച്ചെത്തിയില്ലെന്നും നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു.

 വീട്ടിലെത്തി...

വീട്ടിലെത്തി...

ജിത്തു ജോബിനെ കാണാനില്ലെന്ന പരാതിയിൽ ചാത്തന്നൂർ പോലീസ് ഉടൻതന്നെ അന്വേഷണമാരംഭിച്ചു. എന്നാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് ജിത്തു ജോബിന്റെ വീട്ടിലെത്തി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

മൃതദേഹം...

മൃതദേഹം...

പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജയമോളുടെ കൈയിൽ പൊള്ളലേറ്റ പാടും പിന്നീട് നൽകിയ വിശദീകരണവും പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് ജിത്തു ജോബിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

English summary
kollam jithu job murder;police arrested his mother jayamol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X