കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിവെന്ത ജിത്തുവിനെ കഴുത്തിൽ തോർത്ത് കെട്ടി പറമ്പിലൂടെ വലിച്ചിഴച്ചു.. സെപ്റ്റിട് ടാങ്കിലിടാൻ നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
ജിത്തു വധക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ | Oneindia Malayalam

കൊല്ലം: ജിത്തു കൊലക്കേസില്‍ അമ്മ ജയമോള്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞുവെങ്കിലും പോലീസിന് അക്കാര്യം ഇതുവരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചിട്ടില്ല. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഒരമ്മയ്ക്ക് ഇത്ര വലിയ ക്രൂരത കാണിക്കാന്‍ സാധിക്കുമോ എന്നത് തന്നെയാണ് പോലീസിനെ സംശയത്തിലാക്കുന്നത്. എന്നാല്‍ മകനെ കഴുത്ത് ഞെരിച്ചതും കത്തിച്ചതും വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് എത്തിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ജയ വിവരിക്കുന്നത് വിശ്വസിക്കാതിരിക്കാനുമാവില്ല.

16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ

കോടതിയില്‍ തളര്‍ന്ന് വീണതൊഴിച്ചാല്‍ ഒരു ഘട്ടത്തിലും പതര്‍ച്ച പോലുമില്ലാതെയാണ് ജയയുടെ ദിവസങ്ങള്‍ കടന്ന് പോകുന്നത്. ജയയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. ജയയെ വീണ്ടും മാനസിക രോഗ പരിശോധന നടത്താനും പോലീസ് ഒരുങ്ങുന്നു.

ജയയ്ക്ക് മാനസിക രോഗമാണോ

ജയയ്ക്ക് മാനസിക രോഗമാണോ

ജിത്തു ജോബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അച്ഛന്‍ ജോബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ജോബ് പോലീസിന് നല്‍കിയ മൊഴി. മകളും സമാനമായ മൊഴിയാണ് പോലീസിന് നല്‍കിയത്. ഇത് പ്രകാരം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജയയെ പരിശോധിച്ചുവെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് കണ്ടെത്തിയത്.

വീണ്ടും പരിശോധിക്കും

വീണ്ടും പരിശോധിക്കും

ജയമോള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന മൊഴിയില്‍ ജോബും മകളും ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തവണ കൂടി മാനസികാരോഗ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. മകനെ താന്‍ എങ്ങനെ കൊലപ്പെടുത്തി എന്നതടക്കം കാര്യങ്ങള്‍ കൃത്യമായാണ് ജയ പോലീസിന് മുന്നില്‍ വിവരിച്ചത്. തെളിവെടുപ്പിന്റെ സമയത്തും എല്ലാ കാര്യങ്ങളും കൃത്യമായി കാട്ടിക്കൊടുക്കുകയും ചെയ്തു.

ഭാരം കുറയ്ക്കാന്‍ കത്തിച്ചു

ഭാരം കുറയ്ക്കാന്‍ കത്തിച്ചു

തെളിവെടുപ്പിനിടെ മകന്റെ മരണം ഉറപ്പിച്ച ശേഷവും എന്തിനാണ് കത്തിച്ചത് എന്ന് പോലീസ് ജയയോട് ചോദിക്കുകയുണ്ടായി. മൃതദേഹത്തിന്റെ ഭാരം കുറയ്ക്കാന്‍ ആണെന്നും അല്ലെങ്കില്‍ മതില്‍ ചാടി വീടിന് അകലെയുള്ള വാഴത്തോട്ടം വരെ ഒറ്റയ്ക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ജയമോള്‍ വിശദീകരിച്ചത്.

തോർത്ത് കെട്ടി വലിച്ചിഴച്ചു

തോർത്ത് കെട്ടി വലിച്ചിഴച്ചു

കഴുത്തില്‍ തോര്‍ത്ത് കെട്ടി വലിച്ച് കൊണ്ടാണ് ജയ ജിത്തുവിന്റെ മൃതദേഹം പറമ്പിലെത്തിച്ചത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീടിന് പിന്നിലെ നടവഴിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ശരീരം കൊലപാതകത്തിന് ശേഷം വെട്ടി മുറിച്ചു എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ കത്തിച്ച ശേഷം അടര്‍ന്നതാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കക്കൂസിൽ തള്ളി

കക്കൂസിൽ തള്ളി

പച്ചില കത്തിക്കാന്‍ എന്ന് പറഞ്ഞാണ് ജയ അയല്‍വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങിയത്. വിറക്, തൊണ്ട്, ചിരട്ട എന്നിവ കൂടി ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. ആദ്യം വീടിന് സമീപത്തുള്ള മതിലിന് അരികില്‍ നിന്ന് കത്തിച്ചു. ശേഷം പാതി വെന്ത മൃതദേഹം പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി.

സെപ്റ്റിക് ടാങ്കിലിടാൻ ശ്രമം

സെപ്റ്റിക് ടാങ്കിലിടാൻ ശ്രമം

വീടിന് 200 മീറ്റര്‍ അകലെയുള്ള പറമ്പിലേക്കാണ് തോര്‍ത്ത് കെട്ടി മകന്റെ ശരീരം ജയ വലിച്ച് കൊണ്ടുപോയത്. ശുചിമുറിക്ക് അടുത്തുള്ള കക്കൂസ് ടാങ്കില്‍ തള്ളാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ വിജയിക്കാതെ വന്നതോടെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ജയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അമ്മയെ പിശാചെന്ന് വിളിച്ചു

അമ്മയെ പിശാചെന്ന് വിളിച്ചു

ജനുവരി 15ന് വൈകിട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് ജയ പറയുന്നത്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി തിരിച്ച് വന്ന ജിത്തുവുമായുള്ള സംസാരത്തിന് ഒടുവിലായിരുന്നു കൊലപാതകം. ജിത്തു അച്ഛന്‍ വീട്ടില്‍ പോയി മടങ്ങി വന്നത് അമ്മയെ പിശാചേ എന്ന് വിളിച്ച് കൊണ്ടായിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നല്‍കുകയുണ്ടായി.

മകളുടെ മൊഴി

മകളുടെ മൊഴി

ഒരു വര്‍ഷത്തിലധികമായി ജയ മാനസിക നില തകരാറിലായ അവസ്ഥയില്‍ ആണെന്നും മകള്‍ പറയുന്നു. അച്ഛനായ ജോബും താനും അമ്മയെ പ്രകോപിപ്പിച്ചിരുന്നില്ല. കളിയാക്കിയാലും മറ്റും അക്രമാസക്തയാകുമായിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ ശാന്തമാകും. അതിനാല്‍ വീട്ടുകാര്‍ ചികിത്സിക്കുകയുണ്ടായില്ല.

അമ്മയെ പ്രകോപിപ്പിക്കും

അമ്മയെ പ്രകോപിപ്പിക്കും

ജിത്തുവാകട്ടെ ഇടയ്ക്കിടെ അമ്മയെ പ്രകോപിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. എന്നാല്‍ കുറച്ച് നേരം കഴിയുമ്പോള്‍ ഇരുവരും സ്‌നേഹത്തിലാവുകയും ചെയ്യും. സാധാരണയായി അച്ഛന്‍ വീട്ടില്‍ നിന്നും അമ്മയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ജിത്തു വീട്ടില്‍ വന്ന് പറയുമായിരുന്നു. ഇത് അമ്മയെ പ്രകോപിപ്പിച്ചിരുന്നുവെന്നും മകള്‍ പറയുന്നു.

സ്വത്ത് തർക്കം കാരണമെന്ന്

സ്വത്ത് തർക്കം കാരണമെന്ന്

ഭര്‍ത്താവിന്റെ വീട്ടുകാരുമായി നേരത്തെ തന്നെ വലിയ അടുപ്പത്തില്‍ ആയിരുന്നില്ല ജയ. എന്നാല്‍ ജിത്തുവിന് അച്ഛന്‍ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തരാമെന്ന് പറഞ്ഞ സ്വത്ത് ലഭിക്കാത്തതില്‍ ജയയ്ക്ക് ദേഷ്യമുണ്ടായിരുന്നു. 70 സെന്റ് തന്നുവെന്ന് അച്ഛന്റെ വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പേപ്പറുകളൊന്നും തന്നില്ലെന്നും മകള്‍ പറയുന്നു. എന്നാല്‍ സ്വത്ത് തര്‍ക്കമില്ലായിരുന്നുവെന്നാണ് ജോബിന്റെ വീട്ടുകാര്‍ പറയുന്നത്.

ജിത്തുവിനെ കാണാനില്ലെന്ന് പരാതി

ജിത്തുവിനെ കാണാനില്ലെന്ന് പരാതി

സംഭവ ദിവസം ജിത്തുവിന്റെ അച്ഛനായ ജോബ് വീട്ടിലെത്തിയപ്പോള്‍ മകനെ കാണാത്തതിനാല്‍ അന്വേഷിച്ചു. രാത്രി സ്‌കെയില്‍ വാങ്ങുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ജിത്തു ഏറെ വൈകിയിട്ടും തിരികെ വന്നില്ല എന്നാണ് ജയ മറുപടി നൽകിയത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ ജോബ് പോലീസിന് മകനെ കാണാനില്ലെന്ന പരാതി നല്‍കി.

കുറ്റസമ്മതം നടത്തി ജയമോൾ

കുറ്റസമ്മതം നടത്തി ജയമോൾ

വീടും പരിസരവും പരിശോധിക്കവെയാണ് വാഴത്തോട്ടതിന് അരികിലായി ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജയമോളെ അടക്കം ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി ജയ പറഞ്ഞ കാര്യങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. മാത്രമല്ല ജയയുടെ കയ്യില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നതും പോലീസില്‍ സംശയമുണര്‍ത്തി. മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലില്‍ ജയ കുറ്റസമ്മതം നടത്തുകയായിരുന്നു.

കളിയാക്കിയപ്പോൾ കൊന്നുവെന്ന്

കളിയാക്കിയപ്പോൾ കൊന്നുവെന്ന്

ജിത്തുവിന്റെ അച്ഛനായ ജോബിനെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. മകന്‍ തന്നെ കളിയാക്കിയെന്നും ദേഷ്യം വന്നപ്പോള്‍ അവനെ പിടിച്ച് തീയില്‍ ഇട്ടെന്നും ഭാര്യ തന്നോട് പറഞ്ഞുവെന്നാണ് ജോബിന്റെ വെളിപ്പെടുത്തൽ.ജയയ്ക്ക് അത്തരമൊരു പ്രശ്‌നമുള്ളതായി ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിവില്ല. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജയയെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മാനസിക ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്.

പുരോഹിതനാകാൻ മോഹം

പുരോഹിതനാകാൻ മോഹം

കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിത്തു സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തില്‍ മാത്രമല്ല, മറ്റ് പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു ജിത്തു. ട്യൂഷന്‍ സെന്ററിലും പള്ളിയിലും ജിത്തുവിനെക്കുറിച്ച് മോശമായി ആര്‍ക്കും ഒന്നും പറയാനില്ല. വലുതാകുമ്പോള്‍ പുരോഹിതനാകണം എന്നായിരുന്നു ജിത്തുവിന്റെ ആഗ്രഹം. ആ മോഹമുള്‍പ്പെടെയാണ് സ്വന്തം അമ്മ തന്നെ കരിച്ച് കളഞ്ഞത്.

English summary
Jayamol's statement about jithu's murder is shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X