രേഷ്മയെ കാമുകനെന്ന പേരിൽ വിളിച്ചത് ആത്മഹത്യ ചെയ്ത യുവതികൾ;കേസിൽ വൻ വഴിതിരിവ്
കൊല്ലം; കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന കേസിലെ പ്രതി രേഷ്മയുടെ കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും രേഷ്മയുടെ കാമുകൻ ആരെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. അനന്ദു എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള ആളാണ് രേഷ്മയുമായി ചാറ്റ് ചെയ്തിരുതെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആ ഐഡി വ്യാജമാണെന്ന നിഗമനത്തിൽ തന്നെയായിരുന്നു പോലീസ്. ഇപ്പോൾ ഇത് സംബന്ധിച്ച ദുരൂഹതകൾക്ക് അന്ത്യമായിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങളിലേക്ക് updating.............

ഈ വർഷം ജനവരി അഞ്ചിന് പുലർച്ചെയായിരുന്നു കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിൻറെ അമ്മ ആരാണെന്ന് കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്ന് ആറുമാസത്തിനിപ്പുറം പോലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് ജൂൺ 22 നാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ രേഷ്മ കുറ്റസമ്മതം നടത്തുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പോലീസിന് മൊഴി നൽകിയത്. എന്നാൽ താൻ ഇതുവരെ കാമുകനെ നേരിൽ കണ്ടില്ലെന്നും രേഷ്മ പോലീസിനോട് പറഞ്ഞത്.

കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യയുടെ പേരിലുള്ള സിം ആണ് രേഷ്മ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ പോലീസിന് മുന്നിൽ ഹാജരാകാതെ ആര്യയും ആര്യയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയും ചേർന്ന് അടുത്ത ദിവസം ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

ഇതോടെയാണ് കേസിൽ ദുരൂഹത ശക്തമായത്. തുടർന്ന് യുവതികളുടെ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ രേഷ്മയുടെ ഫോൺ വിവരങ്ങൾ സൈബർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ഗ്രീഷ്മയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഗ്രീഷ്മയും ആര്യയും ചേർന്നാണ് രേഷ്മയെ തമാശയ്ക്ക് കളിപ്പിക്കാനായി അനന്ദു എന്ന ഐഡി ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തിയത്. രേഷ്മ ഗർഭിണിയാണെന്ന് അറിയാതെയാണ് ഇരുവരും കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞതെന്നാണ് വിലയിരുത്തൽ.

പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ചതായി കണ്ടെത്തിയപ്പോഴും രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് ഇരുവരും കരുതിയിരുന്നില്ല. ഇതിനിടയിൽ കേസിൽ രേഷ്മ അറസ്റ്റിലായതോടെ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്താലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നും പോലീസ് കരുതുന്നു. .
വീണ്ടും ഞെട്ടിച്ച് പൂജ ഹെഗ്‌ഡെ, ഹോട്ടാണെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഷൂട്ട്












Click it and Unblock the Notifications