Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് എത്തിച്ച് നൂറ് പേര്‍ക്ക് കാഴ്ചവച്ചു; രംഗം പകര്‍ത്തി നാട്ടിലും പീഡനം, പ്രതികള്‍ പിടിയില്‍

നഗ്നത പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പീഡീപ്പിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ മുരുകന്‍, ഫാഷിമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം: ഖത്തറില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. നൂറിലധികം പേര്‍ക്ക് കാഴ്ചവച്ചു. ഈ രംഗങ്ങള്‍ വീഡിയോ എടുത്തു. ഇതു കാണിച്ച് നാട്ടിലും ചിലര്‍ പീഡിപ്പിച്ചു. കൊല്ലത്ത് നിന്നു പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നതാണ്.

ഒടുവില്‍ നഗ്നത പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പീഡീപ്പിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ മുരുകന്‍, ഫാഷിമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടു പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

 മുഖ്യപ്രതികളെ പിടികൂടാനായില്ല

കേസിലെ മുഖ്യപ്രതികളായ ഗുലാമി, അനുമോന്‍ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പോലീസ് പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി.

കൊലത്തുവച്ചു പീഡനം

വിദേശത്ത് നിന്നു യുവതിയെ പീഡിപ്പിച്ചത് ഗുലാമിയും അനുമോനുമാണെന്നാണ് പരാതി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. അതിനിടെയാണ് യുവതിയെ കൊല്ലത്ത് വച്ച് പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റിലായത്.

നൂറിലധികം പേര്‍ക്ക് കാഴ്ചവച്ചു

നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഖത്തറില്‍ നൂറിലധികം പേര്‍ക്കാണ് യുവാക്കള്‍ കാഴ്ചവച്ചത്. ഇക്കാര്യം യുവതി കഴിഞ്ഞ വനിതാ ദിനത്തില്‍ പീപ്പിള്‍ ടിവിയിലാണ് ആദ്യം പരസ്യപ്പെടുത്തിയത്.

നഗ്നചിത്രങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് കൈമാറി

കൊല്ലം സ്വദേശിയായ യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഇവരെ വിദേശത്ത് വച്ച് പീഡിപ്പിക്കുന്ന രംഗങ്ങള്‍ ഗുലാമിയും അനുമോനും മറ്റു പ്രതികളായ മുരുകനും ഫാഷിമുദ്ദീനും അയച്ചുകൊടുക്കുകയായിരുന്നു.

പീഡനം സ്വകാര്യലോഡ്ജില്‍

തങ്ങളുടെ കൈവശമുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ സ്വകാര്യലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവത്രെ. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

 പോലീസ് ചെയ്തത്

മറ്റൊരു കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായിരുന്ന മുരുകനെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് പീഡനക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മുരുകനെ പോലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി. ഫാഷിമുദ്ദീനെ റിമാന്റ് ചെയ്തു.

ലുക്ക് ഔട്ട് നോട്ടീസ്

ഗുലാമി, അനുമോന്‍ എന്നിവര്‍ക്കെതിരേ വിമാനത്താവളത്തില്‍ ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയത് കൊല്ലം ഈസ്റ്റ് സിഐ മഞ്ചുലാല്‍ ആണ്. വിദേശത്തേക്ക് പ്രതികള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.

യുവതിക്ക് നേരെ വീണ്ടും ആക്രമണം

അതിനിടെ, പ്രതികളുടെ ബന്ധുക്കള്‍ യുവതിയെ കഴിഞ്ഞാഴ്ച കൊല്ലം കടപ്പാകടയില്‍ വച്ച് ആക്രമിച്ചുവെന്ന് പരാതിയുണ്ട്. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് നടപടി എടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+