കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത

Google Oneindia Malayalam News

പത്തനാപുരം: മാങ്കോട് സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരി തനൂജയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി. ജസ്റ്റിസ് ഫോര്‍ തനൂജ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പാടം ജങ്ഷനില്‍ പ്രകടനംനടത്തി.

Rape

മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ തനൂജ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല. കൊലപാതകമാണെന്ന് അവര്‍ ആരോപിക്കുന്നു. ഭര്‍ത്താവ് തനൂജയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ 28ന് രാവിലെയാണ് തനൂജയെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു. അന്ന് തന്നെ കൊലപാതകമാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും പോലീസ് ഗൗരവത്തിലെടുത്തിരുന്നില്ല. പ്രദേശവാസികള്‍ സംഘടിച്ചതോടെയാണ് അസ്വാഭാവിക മരണമത്തിന് കേസെടുത്തത്. തനൂജയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തനൂജ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഇന്ദിര പോലീസ് സൂപ്രണ്ടിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി മാതാവ് എസ്പിക്ക്് നല്‍കിയ പരാതിയില്‍ പറയുന്നു. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇന്ദിര ആവശ്യപ്പെട്ടു.

തനൂജയെ ഭര്‍ത്താവ് ദിലീപ് കുമാര്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. മര്‍ദ്ദിക്കുന്നതിനെതിരെ പലപ്പോഴും നാട്ടുകാര്‍ തന്നെ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനൂജ നേരത്തെ പലരോടും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തനൂജയുടെ മരണം ആത്മഹത്യയല്ല എന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം ഉണരാന്‍ കാരണം.

English summary
Kollam School lady worker Thanooja Mysterious Death: Action Council protest at Padam Junction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X