കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലതാരത്തിനെതിരായ കൂട്ടബലാല്‍സംഗം...യുവതി പിടിയില്‍!! ഇവള്‍ ചില്ലറക്കാരിയല്ല!!

kollam, minor, gangrape, rape, kerala, child artist, police, arrest, cpm, കൊല്ലം, പ്രായപൂര്‍ത്തിയാവാത്ത, കൂട്ടബലാല്‍സംഗം, ബലാല്‍സംഗം, കേരളം, ബാലതാരം, പോലീസ്, അറസ്റ്റ്, സിപിഎം,

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലത്തു പതിനാറുകാരിയായ ബാലതാരം കൂട്ട ബലാല്‍സംഗത്തിന് ഇരയായ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയുമടക്കം രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

മുഖ്യപ്രതി

സിപിഎം നേതാവിന്റെ അനനരവന്‍ കൂടിയായ ഫൈസല്‍ കമീസിനെ മാത്രമേ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിടുള്ളൂ.ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ തന്നെയാണ് കേസിലെ മുഖ്യപ്രതി. ഫൈസലിനെ ചോദ്യം ചെയ്താല്‍ കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

യുവതി അറസ്റ്റില്‍

ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു യുവതികളുടെ സഹായത്തോടെയാണ് ബാലതാരത്തെ കൂട്ടബലാല്‍സംഗം ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്. രണ്ടു യുവതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ കാണിച്ചു ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ പ്രതിയായ രേഷ്മയെയാണ് അറസ്റ്റ് ചെയ്തത്.

സംഭവം എട്ടു മാസം മുമ്പ്

എട്ടു മാസങ്ങള്‍ക്കു മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് ഫൈസലും സംഘവും ബാലതാരത്തെ പീഡനത്തിന് ഇരയാക്കിയത്.

 പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു

സിനിമാ ലൊക്കേഷനെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് 16 കാരിയെ ഫൈസലും സംഘവും ഇവിടേക്കു കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞയുടന്‍ ഷൂട്ടിങിന് പോവാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഈവന്റ് മാനേജ്‌മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ സഹായം കൂടി പ്രതികള്‍ക്കു ലഭിച്ചു.

കോണ്‍ഗ്രസ് ആരോപണം

ഫൈസലിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കേസിനെ ബാധിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പരാതി നല്‍കിയത്

മാര്‍ച്ച് 18നാണ് സംഭവത്തെക്കുറിച്ച് പരാതി നല്‍കിയത്. പക്ഷെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിതാ സിഐ കേസെടുക്കാന്‍ തയ്യാറായില്ലെന്നു പെണ്‍കുട്ടികളുടെ ബന്ധുകള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം വീണ്ടും പരാതി നല്‍കുകയായിരുന്നു.

മറ്റു പ്രതികള്‍

കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ കേരളം വിട്ടതായും പോലീസിന് സംശയമുണ്ട്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് അന്വേഷണസംഘം.

English summary
kollam gang rape case more convicts says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X