വെടിക്കെട്ട് ദുരന്തം; ചികിത്സയിലുളള പലരുടേയും നില ഗുരുതരം
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റു ചികിത്സയിലുളള 300 ഓളം പേരില്‍ പലരുടേയും നില ഗുരുതരമായി തുടരുന്നതായി ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആസ്പത്രി,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രി,കിംസ് തുടങ്ങി 12 ആസ്പത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരും അപകടനില തരണം ചെയ്തിട്ടില്ല. ഇതു വരെ 108 പേര്‍ അപകടത്തില്‍ മരണപ്പെട്ടു.

മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.പരിക്കേറ്റവരില്‍ ഏറെയും 65 ശതമാനത്തിലധികം പൊള്ളലേറ്റവരാണ്. അതിനാല്‍ ഇവരെ മറ്റു ആസ്പത്രികളിലേയ്ക്ക് മാറ്റാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി തുടങ്ങി. 18 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.കൊല്ലത്ത് 14 ഉം തിരുവനന്തപുരത്ത് നാലു മൃതദേഹങ്ങളുമാണ് തിരിച്ചറിയാനുളളത്.85 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.പകുതി പൊട്ടിയ അമിട്ട് കമ്പപ്പുരയ്ക്ക് മുകളില്‍ വീണതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ കമ്പപ്പുരയും ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം കേന്ദ്ര ധനസഹായവും ലഭിക്കും.സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി,എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications