'ആരോ പ്ലാൻ ചെയ്ത പോലെയാണ് ഫോൺ വിളികൾ' എന്തുകൊണ്ട് ആദ്യംമുതലുള്ളവ പുറത്തുവിടുന്നില്ല? ആഞ്ഞടിച്ച് മുകേഷ്
കൊല്ലം: അടുത്തിടെയാണ് കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെതെന്ന പേരിലുള്ള ശബ്ദ രേഖ വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. നേരത്തെ അർദ്ധരാത്രിയിൽ വിളിച്ച ആരാധകനോട് മുകേഷ് കയർത്ത സംഭവവും വിവാദമായിരുന്നു. പുതിയ വിവാദം പുറത്തുവരുന്നത്. മുകേഷിനെതിരെ സോഷ്യൽ മീഡിയിൽ വ്യാപകമായി വിമർശനങ്ങളുയർന്നിട്ടുള്ളത്. എന്നാൽ മുകേഷിനെ വിളിച്ച ആ പത്താംക്ലാസുകാരൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.

തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ തന്നെ ഹരാസ് ചെയ്യാൻ ഇത്തരത്തിൽ പല ഫോൺവിളികളും തനിക്ക് വന്നിട്ടുണ്ടെന്ന് മുകേഷ് തന്നെ തുറന്നു പറയുന്നുണ്ട്. അതേ സമയം കുട്ടികളോട് എത്തരത്തിലാണ് പെരുമാറേണ്ടത് എന്ന് തന്നോട് ആരും പറഞ്ഞുതരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. ഇപ്പോൾ തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രചാരണമാണെന്നും ആരും വിശ്വസിക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നുണ്ട്.

തന്റെ പേരിലുള്ള ശബ്ദരേഖ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി. അതേ സമയം റെക്കോർഡ് ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരത്തിലുള്ള ഫോൺകോളുകൾ വരുന്നതെന്നും ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മുകേഷ് പറയുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇത്തരത്തിൽ തന്നെ ശല്യപ്പെടുത്തിക്കൊണ്ട് പലരും വിളിക്കുന്നുണ്ട്. ട്രെയിൻ ലേറ്റ് ആോ എന്നും കറന്റില്ലെന്നുമുള്ള പരാതികളാണ് ഫോൺകോളിൽ ലഭിക്കുന്നത്. ആരോ പ്ലാൻ ചെയ്തപോലുള്ള ഫോൺ കോളുകളാണ് തനിക്ക് ലഭിക്കുന്നതെന്നും തന്നെ ക്ഷുഭിതനായി സംസാരിപ്പിക്കുന്നതിനായാണ് ഫോൺ വിളികളെന്ന് തനിക്ക് മനസ്സിലാവുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നും മുകേഷ് ചൂണ്ടിക്കാണിക്കുന്നു. വരുന്ന ആളുകളുടെ ഫോൺ എടുക്കാതിരിക്കുന്ന ആളല്ല താനെന്നും, എടുക്കാനും കഴിയാത്ത സാഹചര്യങ്ങളിൽ തിരികെ വിളിക്കാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ വൈറലായ കുട്ടിയുടെ സംഭവം പ്ലാൻ ചെയ്തുകൊണ്ടുള്ളതാണെന്നും തന്നെ ഹരാസ്മെന്റിന്റെ ഭാഗമാണെന്നും മുകേഷ് പറയുന്നുണ്ട്.

താൻ സൂം മീറ്റിംഗിലിരിക്കെയാണ് ഫോൺ വന്നത്. ഇതോടെ സൂം മീറ്റിംഗിലാണ് പറയുകയും തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം തുടർച്ചയായി ആറ് പ്രാവശ്യം വിളിച്ചുവെന്നും ഇതോടെ സൂം മീറ്റിംഗ് കട്ടായിപ്പോയെന്നും ഈ സമയത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശബ്ദരേഖ പ്രചരിച്ചിട്ടുള്ളത്. ഇതോടെ ആദ്യംമുതലുള്ള റെക്കോർഡ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർ പറയുന്ന കാര്യങ്ങൾ മുകേഷ് ആവശ്യപ്പെടുന്നുണ്ട്.

പാലക്കാട് നിന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ച പത്താംക്ലാസുകാരനോട് മുകേഷ് കയർത്ത് സംസാരിക്കുന്നതായുള്ള ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. സഹായത്തിനായി വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്നെ കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചുപൊട്ടിക്കുമെന്ന് മുകേഷ് ഓഡിയോ ക്ലിപ്പിൽ പറയുന്നതും വ്യക്തമായിരുന്നു. നിഷ്കളങ്കൻ ആയിരുന്നുവെങ്കിൽ എന്തിനാണ് ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നതെന്നും മുകേഷ് ചോദിക്കുന്നു. എന്നാൽ മുകേഷിന്റെ വിളിച്ച വിദ്യാർത്ഥി ആരാണെന്ന് വ്യക്തമായിട്ടില്ല.
Recommended Video

അത്യാവശ്യ കാര്യത്തിന് വേണ്ടിയാണ് കുട്ടി പലതവണ പറഞ്ഞുവെങ്കിലും ഇതൊന്നും കേൾക്കാനോ ചോദിക്കാനോ മുകേഷ് തയ്യാറായില്ലെന്നും ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുട്ടിയെ മുകേഷ് ശകാരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ഇതോടെയാണ് നിരവധി പേർ മുകേഷിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications