എൻ കെ പ്രേമചന്ദ്രൻ മികച്ച പാർലമെന്റ് അംഗം; ഫണ്ട് വിനിയോഗത്തിലും മുമ്പിൽ
Recommended Video

കൊല്ലം: സ്വന്തം മണ്ഡലത്തിലും പാർലമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ് കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ. മികച്ച പാർലമെന്റ് അംഗങ്ങൾക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏർപ്പെടുത്തിയ പുരസ്കാരത്തിന് എൻ കെ പ്രേമചന്ദ്രനാണ് അർഹനായത്. വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി 25 വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് ദക്ഷിണേന്ത്യയിൽ നിന്നും അർഹരായ രണ്ടുപേരിൽ ഒരാളാണ് കൊല്ലത്തിന്റെ പ്രിയങ്കരനായ എംപി.
മികച്ച നിലവാരം പുലർത്തിയ എംപി എന്ന വിഭാഗത്തിലാണ് പ്രേമചന്ദ്രന് പുരസ്കാരം. ബഹുജനസമ്മതി, ലോക്സഭയിലെ പങ്കാളിത്തം. സ്വാകാര്യ ബില്ലുകൾ, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുപ്രശ്നങ്ങളിലെ ഇടപെടൽ, മണ്ഡലത്തിലെ വികസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വശങ്ങളാണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്. മികച്ച പാർലമെന്റേറിയനായി മുമ്പും പ്രേമചന്ദ്രനെ തിരഞ്ഞെടുത്തിട്ടുണ്ട്.

മണ്ഡലത്തിന്റെ ഓരോ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന എംപിയാണ് എൻകെ പ്രേമചന്ദ്രൻ. മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിച്ച തുകയുടെ കാര്യത്തിലും അദ്ദേഹം മുന്‍പന്തിയിലാണ്. 20 ലക്ഷം രൂപയാണ് അദ്ദേഹത്തിനനുവദിച്ച എംപി ഫണ്ട്. 41.65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 25.17 കോടിരൂപയുടെ വികസപ്രവർത്തനങ്ങൾക്കാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്. ഇതിൽ 17.71 കോടി രൂപ വിവിധ പദ്ധതികൾക്കായി ചിലവഴിച്ചിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications