Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി; ക്രിമിനല്‍ ഗൂഢാലോചന

കൊല്ലം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശ് സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം അടിസ്ഥാനമാക്കിയാണ് പരാതി. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് തന്നോട് പറഞ്ഞിരുന്നു എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലെ ആവശ്യം.

s

ഇന്ത്യന്‍ ഇതിഹാസ കായിക താരം മില്‍ഖ സിങിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മില്‍ വാക് പോര് തുടരുന്ന സാഹചര്യത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട കലാലയ കാലത്തെ സംഭവങ്ങള്‍ വിവരിച്ചത്. ഇതിന് മറുപടിയുമായി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നു. ഇന്ന് സുധാകരന്‍ വീണ്ടും മറുപടി പറഞ്ഞു.

മരം കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണിതെല്ലാമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മരം കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ഇതിനിടെ ഇന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുധാകരന്‍ രംഗത്തുവന്നു.

Recommended Video

cmsvideo
    ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി

    മക്കളെ തട്ടക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്നാണ് തനിക്കെതിരെ പിണറായി ഉന്നയിച്ച ഒരു ആരോപണം. നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കി കേസെടുക്കൂ. ഇക്കാര്യം പിണറായിയോട് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഭാര്യയോടു പോലും പറഞ്ഞില്ല. പിണറായി വിജയന്‍ ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്നും സുധാകരന്‍ പറഞ്ഞു.

    ആറ്റിറ്റിയൂഡ് ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി ജാന്‍വി കപൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+