കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

28 ദിവസം ക്വാറന്റീൻ കഴിഞ്ഞു; പുറത്തിറങ്ങി 12 ാം ദിവസം കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

കൊല്ലം; വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾക്ക് കൊവിഡ്. കാലാവധി പൂർത്തിയാക്കി 12ാം ദിവസമാണ് കുണ്ടയം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. 62 വയസുള്ള ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ സംശയം തോന്നി സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

42 ദിവസം മുൻപായിരുന്നുഇദ്ദേഹം അബുദാബിയിൽ നിന്നും എത്തിയത്. തുടർന്ന് 28 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്തു. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വിപുലമാണ്. പത്തനാപുരം സെന്റ് ജോസഫ് ആശുപത്രി, കുണ്ടയം അക്ഷയ കേന്ദ്രം, ടൗൺ ചന്തയിലെ രണ്ട് കടകൾ,ഇദ്ദേഹത്തിന്റെ മൂലക്കടയിലെ ബാർബർ ഷോപ്പ് എന്നിവ അടയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു.

orona336-1590

അതേസമയം ജില്ലയിൽ ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 77 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 146 പേർ രോഗമുക്തി നേടി.

കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹതകൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹത

ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതിഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി

 കോടതി വിധിയോടെ ബാബരി-അയോധ്യ തര്‍ക്കം തീര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ്;ചടങ്ങിന് എല്ലാവരേയും ക്ഷണിക്കണം കോടതി വിധിയോടെ ബാബരി-അയോധ്യ തര്‍ക്കം തീര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ്;ചടങ്ങിന് എല്ലാവരേയും ക്ഷണിക്കണം

English summary
Kollam native tested covid after 28 days of quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X