കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ കതക് തുറന്ന് വസ്ത്രം മാറണം!! അടച്ചാല്‍ നടക്കുക..ഈ കോളേജിലെ നിയമങ്ങള്‍ ഞെട്ടിക്കും!!

പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി

  • By Sooraj
Google Oneindia Malayalam News

കൊല്ലം: വിചിത്ര നിയമങ്ങള്‍ നടപ്പാക്കി കൊല്ലത്തുള്ള ഉപാസന നഴ്‌സിങ് കോളേജ്
വിവാദത്തില്‍പ്പെട്ടു. വിദ്യാഥികള്‍ സമരവുമായി രംഗത്തു വന്നതോടെയാണ് ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്. ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ജാതി വിവേചനം

ഈ കോളേില്‍ നേരത്തേ കുട്ടികള്‍ക്കെതിരേ ജാതി വിവേചനം ശക്തമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മറ്റെവിടേയും കേട്ടിട്ടില്ലാത്ത നിയമങ്ങളാണ് മാനേജ്‌മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അനാവശ്യമായി തങ്ങളില്‍ നിന്നു പിഴ ചുമത്തി കോളേജ് മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതായും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.

കതക് അടയ്ക്കാതെ വസ്ത്രം മാറുക

കതക് തുറന്നിട്ട് പെണ്‍കുട്ടികള്‍ വസ്ത്രം മാറണമെന്ന ഞെട്ടിക്കുന്ന നിയമമാണ് ഈ കോളേജിലുള്ളത്. കതക് അടച്ചിടുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുമത്രേ.

കസേര വച്ച് ചാരിയാല്‍ മതി

വസ്ത്രം മാറുമ്പോള്‍ പെണ്‍കുട്ടികള്‍ അകത്തു നിന്ന് പൂട്ടരുത്. ഇതിനു പകരം കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് കോളേജ് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വവര്‍ഗ ലൈംഗികത

കതക് അടച്ച് വസ്ത്രം മാറുമ്പോള്‍ പെണ്‍കുട്ടികള്‍ രഹസ്യമായി സ്വന്തം മൊബൈല്‍ ഫോണില്‍ നോക്കുമെന്നും സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുമെന്നുമാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

മൊബൈലിന് വിലക്ക്

ക്യാംപസില്‍ മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇവിടെയുള്ള പൊതുഫോണ്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് കര്‍ശന നിര്‍ദേശം.

ഡയറികള്‍ ക്ലാസില്‍ വായിക്കും

പ്രിന്‍സിപ്പാള്‍ തങ്ങളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ടുപോവുകയും ഇവ ക്ലാസില്‍ വച്ച് പരസ്യമായി വായിക്കുകയും ചെയ്യുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ പോണ്‍ വീഡിയോയും ചിത്രങ്ങളും കാണുന്നുവെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

സംഘടനകളില്‍ ചേരുന്നതില്‍ വിലക്ക്

വിദ്യാര്‍ഥി സംഘടനകളില്‍ ചേരാന്‍ ഇവിടെയുള്ളവര്‍ക്കു അനുമതി നല്‍കിയിട്ടില്ല. നേഴ്‌സിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ മാത്രമേ ചേരാന്‍ അനുവദിക്കൂ. ഈ സംഘടനയ്ക്കായി കോളേജ് അധികൃതര്‍ നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണം

കോളേജ് പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച മുതല്‍ പ്രക്ഷോത്തിലാണ്. വന്‍ വ്യവസായി രവി പിള്ളയുടെ കീഴിലുള്ള ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയാണ് നഴ്‌സിങ് കോളേജ് നടത്തുന്നത്.

English summary
Kerala college tells women not to lock doors while changing clothes.a group of students, primarily girls have been sitting in protest since last Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X