വെടിക്കെട്ട് ദുരന്തം: മരിച്ചവരില്‍ 76 പേരെ തിരിച്ചറിഞ്ഞു
കൊല്ലം: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ 76 പേരെ തിരിച്ചറിഞ്ഞു.കൊല്ലം ജില്ലാ ആസ്പത്രിയില്‍ കൊണ്ടുവന്ന 71 പേരുടെയും തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുളള അഞ്ചു പേരുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 40 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

വെടിക്കെട്ടു കരാറുകാരന്‍ സുരേന്ദ്രന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഐ.സി.യുവിലാണ് .ഇയാളുടെ മകന്‍ ഉമേഷും ഇതേ ആസ്പത്രിയില്‍ ചികിത്സയിലാണ്.ഇതിനിടെ സുരേന്ദ്രന്റെ വീട്ടിലും ഉമേഷിന്റെ ഉടമസ്ഥതയിലുളള ഗോഡൗണിലും പോലീസ് റെയ്ഡ് നടത്തി.ഉമേഷിന്റെ ഗോഡൗണില്‍ നിന്നും 150 കിലോ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു.15 കിലോ കൈവശം വയ്ക്കാനാണ്
ലൈസന്‍സ് ഉണ്ടായിരുന്നത്.ആറ്റിങ്ങലിലെ ഗോഡൗണിലാണ് റെയ്ഡ് നടത്തിയത്
പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടില്ലെന്നും, വിവിധ ആസ്പത്രികളിലായി ചികിത്സയിലുളളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മുഖമന്ത്രി പറഞ്ഞു.മരുന്നുമായി രണ്ടു നാവിക കപ്പലുകള്‍ കൊല്ലത്തെത്തിയിട്ടുണ്ട്.ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ പരിക്കേററവരെ മറ്റു ആസ്പത്രികളിലേയ്ക്ക് മാറ്റാനും അനുമതിയുണ്ട്.












Click it and Unblock the Notifications