Get Updates
Get notified of breaking news, exclusive insights, and must-see stories!

പരവൂര്‍ വെടികെട്ട് ദുരന്തം; പോലീസിന്റെ തൊപ്പി തെറിക്കും?

തിരുവനന്തപുരം: അനുമതിയില്ലാതെ പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തില്‍ വെടികെട്ട് നടക്കുന്നതായി വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്ന ലോക്കല്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി ബോധ്യപെട്ടതിനാല്‍ ശക്തമായ നടപടിക്ക് സാധ്യത. ചില പോലീസുകാരുടെ തൊപ്പി തെറിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനു ശേഷമാണ് വെടികെട്ട് നടത്തിയത്. രാജ്യത്തെ നടുക്കിയ വെടികെട്ടപകടത്തില്‍ ഇതിനകെ തന്നെ നൂറ്റി എട്ട് പേര്‍ മരിച്ചതായാണ് സൂചന. രാത്രി 12 മണിക്ക് വെടികെട്ട് നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിട്ടും നടപടി സ്വീകരിക്കാതെ അപകടത്തിന് തൊട്ട് മുമ്പ് ഇടപെട്ടു എന്ന് പറയുന്നതിലും ദുരൂഹതകളുണ്ട്.

kollam-fireworks-accident2

ഉന്നതതല അന്വേഷണം നടത്തിയാല്‍ പോലീസിനുമേല്‍ സ്വാധിനം ചെലുത്തിയ ഉന്നതനും കുടുങ്ങും എന്നാണ് സൂചന. നിലവില്‍ കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍, രണ്ട് മക്കള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടികെട്ട് നടക്കുന്ന സ്ഥലമാണ് പുറ്റങ്ങല്‍ ദേവീക്ഷേത്രം. വര്‍ഷങ്ങളായി ഇവിടെ മത്സര വെടികെട്ടാണ് നടക്കാറ്. സ്‌ഫോടനത്തില്‍ സമീപത്തെ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചീളുകളും മറ്റും തെറിച്ചാണ് പലര്‍ക്കും പരിക്കു പറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+