കുണ്ടറയില്‍ വീണ്ടും പ്രകൃതിവിരുദ്ധ പീഡനം!! ഇര എട്ടാം ക്ലാസുകാരന്‍!! കുട്ടി മരിച്ചു, പിന്നില്‍....
പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല
കൊല്ലം: കുണ്ടറയില്‍ ആറാം ക്ലാസുകാരി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസിനു സമാനമായ മറ്റൊരു സംഭവം കൂടി ജില്ലയില്‍ നടന്നു. പുനലൂരിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 19നു ഞായറാഴ്ചയാണ് കരവാളൂര്‍ പോയ്കമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വാര്‍ഷികത്തിന് കൊണ്ടു പോവാതിരുന്നതാവാം ആത്മഹത്യക്കു കാരണമെന്ന് അന്നു മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. കുട്ടി ക്രരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുണ്ടറയിലെ ആറാം ക്ലാസുകാരുയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതിനെതുടര്‍ന്നു പഴികേട്ട പോലീസ് ഇത്തവണ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.

വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്ത് എത്തിയ ശേഷമാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് കൈപ്പറ്റി. പോസ്റ്റ് മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. വല്‍സലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.

13 വയസ്സുകാരനെ വീട്ടില്‍ തനിച്ചാക്കി സഹോദരിയുടെ സ്‌കൂളിലെ വാര്‍ഷിക പരിപാടികള്‍ കാണാന്‍ കുടുംബം പോവുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍, സഹപാഠികള്‍, അയല്‍വാസികള്‍, ബന്ധുക്കള്‍ എന്നിവരെയെല്ലാം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications