Kollam Result LIVE: കൊല്ല പരീക്ഷയിൽ എൻകെ പ്രേമചന്ദ്രന് ഹാട്രിക് വിജയം; കൂറ്റൻ ലീഡ്
Kollam Result 2024- കൊല്ലം ഫലം 2024: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ആർഎസ്പിയുടെ കോട്ടയായ കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ രണ്ടാമതും വിജയിച്ചത്. ഇക്കുറി ഹാട്രിക് അടിക്കാൻ ലക്ഷ്യം വെച്ചാണ് പ്രേമചന്ദ്രൻ വീണ്ടും ഇറങ്ങിയത്. കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എൻ ഡി എയ്ക്കായി നടൻ കൃഷ്ണകുമാർ ആണ് മത്സരിക്കുന്നത്.
കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിനുശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആര്‍എസ്‌പിയാണ് എല്‍ഡിഎഫിനായി മത്സരിച്ചത്. എല്‍ഡിഎഫിലായിരുന്ന ആര്‍എസ്പി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെത്തി. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഇടത് വോട്ടുകള്‍ ചോർത്തി കൂറ്റൻ വിജയമാണ് പ്രേമചന്ദ്രൻ സ്വന്തമാക്കിയത്.
രാഷ്ട്രീയത്തിനും അതീതമായ പ്രേമചന്ദ്രന്റെ പ്രതിച്ഛായ തന്നെയാണ് എൽഡിഎഫിന് പ്രതിസന്ധി. ഇത് മുകേഷിലൂടെ മറികടക്കാമെന്നാണ് സിപിഎം പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പ് കണക്കുകളും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി താരപരിവേഷമുള്ളവർ ഏറ്റുമുട്ടുമ്പോൾ ആര് നേടുമെന്ന് കാത്തിരുന്ന് കാണാം













Click it and Unblock the Notifications