Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയുടെ ഭാര്യയായ അധ്യാപികയുടെ ആത്മഹത്യ: യുവാവ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ്

കഴിഞ്ഞ ദിവസം കൊല്ലത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം പരിചയക്കാരാനായ യുവാവുമായുള്ള ബന്ധം പുറംലോകം അറിഞ്ഞതാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്‍റെ ഭാര്യ സിനി (46) യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവം ഇങ്ങനെ

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെയാണ് അധ്യാപിക സിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിനിയുടെ വീട്ടില്‍ നിന്നും രാവിലെയോടെയാണ് നാട്ടുകാര്‍ യുവാവിന്‍റെ നിലവിളി കേട്ടത്. പരവശനായ യുവാവ് അലറി കരഞ്ഞ് സിനിയുടെ വീടിന് മുന്‍പിലെ റോഡിലേക്ക് ഓടുകയായിരുന്നു.

ചോരയൊലിപ്പിച്ച്

ചോരയൊലിപ്പിച്ച്

രക്ഷിക്കണേയെന്ന് അലമുറയിട്ട് കരഞ്ഞ യുവാവിന്‍റെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ട പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ രക്തവും ഒഴുകുന്നുണ്ടായിരുന്നു.

പോലീസില്‍

പോലീസില്‍

തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ സംഭവം അറിഞ്ഞെന്ന് വ്യക്തമായതോടെ സിനി മുറിയില്‍ കയറി വാതിലടച്ചു. പോലീസും നാട്ടുകാരും വാതിലില്‍ തട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചപ്പോഴാണ് സിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

യുവാവ്

യുവാവ്

സംഭവത്തില്‍ ഉടന്‍ തന്നെ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയിലാണ് താന്‍ അധ്യാപികയുടെ വീട്ടില്‍ എത്തിയതെന്ന് യുവാവ് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഫെയ്സ്ബുക്ക് വഴിയാണ് സിനിയെ താന്‍ പരിചയപ്പെട്ടതെന്നും യുവാവ് പറഞ്ഞു.

ചാറ്റിങ്ങ്

ചാറ്റിങ്ങ്

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പരസ്പരം നമ്പറുകള്‍ കൈമാറി. വിളികള്‍ പതിവായതിന് പിന്നാലെയാണ് ശനിയാഴ്ച സിനി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.

വിദേശത്ത്

വിദേശത്ത്

സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഏകമകള്‍ ബികോമിന് പഠിക്കുകയാണ്. മകളെ തന്ത്രപരമായി ഭര്‍തൃസഹോദരന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ച പിന്നാലെയാണ് യുവാവിനെ സിനി വീട്ടിലേക്ക് ക്ഷണിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

ലൈംഗിക പീഡനം

ലൈംഗിക പീഡനം

യുവാവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി വാര്‍ത്തയില്‍ ഉണ്ട്. പീഡനം സഹിക്ക വയ്യാതെ യുവാവ് നിലവിളിച്ച് ഓടുകയായിരുന്നുവെന്ന് വാര്‍ത്തയില്‍ ഉണ്ട്.

തട്ടിതടഞ്ഞ്

തട്ടിതടഞ്ഞ്

ബഹളം കേട്ട ഉടനെ നാട്ടുകാര്‍ സിനിയുടെ വീട്ടിലേക്ക് ഓടിയെത്തി. അപ്പോഴേക്കും മുറിയില്‍ നിന്ന് സാധനങ്ങള്‍ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദമാണ് കേട്ടത്. പീന്നീട് വാതില്‍ തുറന്നപ്പോളാണ് സിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+