കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2009 ലെ കണക്ക് പോട്ടെ, 2011 ല്‍ എന്തുണ്ടായി

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

2011 ലെ നിയമസഭ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. കൊല്ലത്ത് ഇടതുമുന്നണി ശക്തി തെളിയിച്ചു. ചടയമംഗലം, ചാത്തന്നൂര്‍, ചവറ, ഇരവിപുരം, കൊല്ലം, കുണ്ടറ, പുനലൂര്‍- ഏഴ് മണ്ഡലങ്ങളില്‍ ആറിലും മികച്ച വിജയം സ്വന്തമാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. യുഡിഎഫിന്റെ വിജയം ചവറയിലെ ഷിബു ബേബി ജോണില്‍ മാത്രമായി ഒതുങ്ങി. അന്ന് ഇടതുമുന്നണിയുടെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെയാണ് വലതുമുന്നണിയിലെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തോല്‍പിച്ചത്.

2011 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലങ്ങളും ഭൂരിപക്ഷവും

kollam

1. ചടയമംഗലം - മുല്ലക്കര രത്‌നാകരന്‍- 23,634

2. കുണ്ടറ - എംഎ ബേബി- 14,793

3. കൊല്ലം - പികെ ഗുരുദാസന്‍- 8,540

4. ഇരവിപുരം - എഎ അസീസ് - 8,012

5. ചാത്തന്നൂര്‍ - ജിഎസ് ജയലാല്‍- 12,589

6. പുനലൂര്‍ - അഡ്വ. കെ രാജു- 18,005

ഇതില്‍ ഇരവിപുരത്ത് ജയിച്ച എഎ അസീസ് ആര്‍എസ്പിക്കാരനായിരുന്നു. ഇപ്പോള്‍ യുഡിഎഫിലും. എന്നാല്‍ അസീസ് ഇരവിപുരത്ത് ജയിച്ചത് ആര്‍എസ്പിയുടെ വോട്ട് കൊണ്ടല്ലെന്നാണ് ഇടതുമുന്നണിയുടെ വാദം. ഇനി അത് അങ്ങനെ തന്നെ ആണെങ്കിലും ഇടതു മുന്നണിയുടെ ഭൂരിപക്ഷത്തില്‍ വലിയ കുറവൊന്നും സംഭവിക്കില്ല. അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് മാത്രം എല്‍ഡിഎഫിന് 77,551 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ചവറയിലേയും ഇരവിപുരത്തേയും ഭൂരിപക്ഷം കുറച്ചാല്‍ തന്നെയും അറുപത്തി മൂവായിരത്തിലധികം വോട്ട് ഇടതുപക്ഷത്തിന് അധികമുണ്ട്.

എന്നാല്‍ ഈ കണക്കുകളെല്ലാം പാഴ്കണക്കുകകളാകുമെന്നാണ് യുഡിഎഫിന്റേയും പ്രേമചന്ദ്രന്റേയും ഉറച്ച വിശ്വാസം. അഴിമതി രഹിതനെന്ന ഇമേജും ആര്‍എസ്പികള്‍ ഒരുപാളയത്തിലെത്തിയതിന്റെ ആവേശവും മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തിയും ഒന്നുചേരുന്നതോടെ എംഎ ബേബിയെ മലര്‍ത്തിയടിക്കാനാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പാളയം.

English summary
Kollam statistics shows edge for LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X