കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കളക്ടര്‍ ബംഗളൂരുവിലെന്ന് സൂചന, കാണ്‍പൂര്‍ വാദം പൊളിഞ്ഞു!!

Google Oneindia Malayalam News

കൊല്ലം: കൊറോണ നിരീക്ഷണത്തില്‍ അനുപം മിശ്ര നിന്ന് മുങ്ങിയ സബ് കളക്ടര്‍ എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. താന്‍ കാണ്‍പൂരിലാണ് ഉള്ളതെന്ന് ഇയാള്‍ പറഞ്ഞെന്നാണ് വിവരം. അതേസമയം ഇയാള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് സൂചന പോലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചിട്ടുണ്ട്. കൊല്ലം വെസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാറും ഉത്തരവിട്ടിരുന്നു.

1

അതേസമയം അനുപം മിശ്രയുടെ ഗണ്‍മാനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാള്‍ അനുപം മിശ്രയ്‌ക്കൊപ്പം ക്വാറന്റീനില്‍ പോയെങ്കില്‍ നടപടിയുണ്ടാവില്ല. അല്ലെങ്കില്‍ വിവരം ഒളിച്ച് വെച്ചതിന് കേസെടുക്കും. ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര ചെയ്തത് ഗുരുതര പിഴവാണെന്നും നടപടിയുണ്ടാവുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.

സിംഗപൂരില്‍ നിന്നാണ് ഈ മാസം 18ന് ഇയാള്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മധുവിധുവിന്റെ ഭാഗമായി ഇയാള്‍ ഒന്നിലധികം രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സബ് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം സബ്കളക്ടര്‍ ഈ മാസം 19 മുതലാണ് ഔദ്യോഗിക നിരീക്ഷണത്തിലായിരുന്നത്. ഇയാള്‍ എവിടെ പോയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പോലും അറിയില്ലായിരുന്നു.

ആദ്യം കളക്ടര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ ബംഗളൂരുവില്‍ എ്ന്നാണ് പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ടവര്‍ ലോക്കേഷന്‍ കാണ്‍പുരിലായിരുന്നു. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ച കളക്ടര്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചു. ഇയാള്‍ തിരുവനന്തപുരം അസി. കളക്ടറായും പെരിന്തല്‍മണ്ണ സബ്കളക്ടറായും സേവനമനുഷ്ടിച്ചിട്ടുള്ള അനുപം മിശ്രയ്‌ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില്‍ തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

Recommended Video

cmsvideo
രോഗം മറച്ചുവെച്ചു നടന്ന പാലക്കാടുകാരനെതിരെ കേസെടുത്തു

ഇതിനിടെ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഉള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനാ കിറ്റുകള്‍ക്ക് ആലപ്പുഴ ജില്ലയില്‍ ക്ഷാമമുള്ളതായി റിപ്പോര്‍ട്ട്. താലൂക്ക് ആശുപത്രിയിലാണ് കിറ്റുകള്‍ക്ക് ക്ഷാമമുള്ളത്. അതേസമയം കാസര്‍കോട് ലോക് ഡൗണുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഐജി വിജയ് സാഖറെ, പോലീസിനെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് ഗൗരവമായി പരിഗണിക്കുമെന്നും സാക്കറെ പറഞ്ഞു. പൊതുജനങ്ങളല്ല വൈറസാണ് പോലീസിന്റെ ശത്രുവെന്ന് സാഖറെ ഓര്‍മിപ്പിച്ചു.

English summary
kollam sub collector who ran away from quarantine goes to bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X