കൊല്ലം സുധിയുടെ സ്വപ്നം സഫലമാകുന്നു; വീട് വെയ്ക്കാൻ സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ്
അപ്രതീക്ഷിതമായിരുന്നു മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വിയോഗം, വാഹനാടപകടത്തിലാണ് സുധി മരിച്ചത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു സുധി വിട പറഞ്ഞത്. ഇപ്പോൾ സുധിക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകയിരിക്കുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. 7 സെന്റ് സ്ഥലം ആണ് അദ്ദേഹം ഇഷ്ടദാനമായി നൽകിയിരിക്കുന്നത്.
സുധിയുടെ മക്കളായ രാഹുലിന്റേയും റിഥുലിന്റേയും പേരിൽ ആണ് ചങ്ങനാശ്ശേരിയിൽ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റേ രേഖകൾ ഭാര്യ രേണുവിനും മകനും കൈമാറി. തനിക്ക് ലഭിച്ച കുടുംബ സ്വത്തിൽ നിന്നാണ് ഏഴ് സെന്റ് സുധിയുടെ ആഗ്രഹം നിറവേറ്റാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ നൽകിയത്.

എന്റെ കുടുംബ സ്വത്തിൽ നിന്ന് ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിൽ ആണ് സ്ഥലം ഇഷ്ടദാനമായ നൽകിയത്.
വീട് പണി ഉടൻ തുടങ്ങും, ബിഷപ് നോബിൾ ഫിലിപ്പ് പറഞ്ഞു. അതേസമയം, സുധിയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീട് എന്നും എന്നാൽ ഇത് കാണാൻ അദ്ദേഹമില്ലാതെ പോയതാണ് ഏറെ സങ്കടമെന്നും സുധയുടെ ഭാര്യ പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും രേണു പറഞ്ഞു.
ജൂൺ അഞ്ചിനാണ് കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കവുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല . അപകടത്തിൽ ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരിക്കേറ്റിരുന്നു.
അമൃതാ ആശുപത്രിയിൽ വെച്ച് ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മഹേഷ് അപകട നില തരണം ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ പല്ലുകൾ തകർന്നിരുന്നു. നിരവധി താരങ്ങളെ അനുകരിച്ച് വിസ്മയിപ്പിച്ച കാലകാരൻ ആയിരുന്നു മഹേഷ്. അടുത്തിടെ പല്ല് മാറ്റി വെച്ച ഫോട്ടോ മഹേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications