Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സങ്കടം പറഞ്ഞ് അന്ന് അവൻ കരഞ്ഞു'; കൊല്ലം സുധിയുടെ ഏറ്റവും വലിയ ആ​ഗ്രഹത്തെക്കുറിച്ച് ഉല്ലാസ്

കൊല്ലം: തീർത്തും അപ്രതീക്ഷിതമായിരുന്നു കൊല്ലം സുധിയുടെ മരണം. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. അദ്ദേഹത്തിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ് സുധിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. ഇപ്പോൾ‌ സുധിയുടെ ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഉല്ലാസ് പന്തളം.

ഞെട്ടിക്കുന്ന മരണവാർത്ത കേട്ടാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതെന്നും ഒന്നുംപറയാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഉല്ലാസ് പറഞ്ഞു. ഈ മാസം ഒന്നാം തീയതി സുധിയുടെ കൂടെയുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോ​ഗ്രാമിന് താനും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് താൻ ആ പ്രോ​ഗ്രാമിൽ നിന്ന് ഒഴിവായതെന്ന് ഉല്ലാസ് പറയുന്നു.

sudhi

കൊറോണയ്ക്ക് ശേഷം സുധിക്കൊപ്പം ധാരാളം പ്രോ​ഗ്രാമുകൾ ചെയ്തിരുന്നെന്നും ഉല്ലാസ് പറയുന്നു. സുധിയുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് സങ്കടം വരുന്നെന്നും ഉല്ലാസ് വേദനയോടെ പറഞ്ഞു. ഒരു വീട് വെക്കണം എന്നുള്ള ആ​ഗ്രഹം സുധിക്ക് ഉണ്ടായിരുന്നുവെന്ന് ഉല്ലാസ് പറയുന്നു.

'കഴിഞ്ഞ മാസം 25 ന് എന്റെ ജന്മദിനം ആയിരുന്നു, അന്ന് ഫ്ലവേഴ്സിന്റെ സ്റ്റാർ മാജിക്ക് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ എല്ലാം ഒത്തുകൂടി. ആ സമയത്ത് വീട് വെയ്ക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോ​ഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോൺ എടുക്കാമെന്നും എല്ലാ ശരിയാകുമെന്നും ബിനു അടിമാലിയും ഞാനും അവനോട് പറഞ്ഞിരുന്നു,' ഉല്ലാസ് പറഞ്ഞു.

തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെട്ടത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിക്കൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരം അല്ലെന്നാണ് വിവരം. സുധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

മിമിക്രിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച സുധി, മിമിക്രിയിലൂടെ തന്നെയാണ് സിനിമയിലേക്ക് എത്തുന്നതും. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമയിൽ എത്തുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ സുധി ചെയ്ത കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്‌റ്റോറി, സ്വർഗത്തിലെ കട്ടുറുമ്പ് എകേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, ന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+