Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉറക്കത്തില്‍ നിന്നെണീറ്റ ബിനു ചേട്ടന്‍ കണ്ടത് സുധി ചേട്ടന്റെ മുഖം'; ആ ട്രോമ വിട്ടിട്ടില്ലെന്ന് ലക്ഷ്മി

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേര്‍പാടില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല സഹപ്രവര്‍ത്തകര്‍. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ തനിക്ക് വലിയ നഷ്ടമാണ് എന്നാണ് അവതാരക ലക്ഷ്മി നക്ഷത്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു.

ആ പരിപാടിയില്‍ തനിക്ക് ഏറ്റവും അടുപ്പം സുധിയുമായിട്ടായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. കൊല്ലം സുധിയുടെ കുടുംബവുമായും തനിക്ക് വലിയ ബന്ധമായിരുന്നു എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. ഒപ്പം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവരുടെ ആരോഗ്യനിലയെ കുറിച്ചും ലക്ഷ്മി നക്ഷത്ര പങ്കുവെക്കുന്നുണ്ട്. ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

lakshmi nakshatra

''നമ്മുടെ കൂട്ടത്തില്‍ നിന്നൊരാള്‍ പോകുമ്പോള്‍ ഉള്ള വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എനിക്ക് ആ ഫ്‌ളോറില്‍ എല്ലാവരേക്കാളും അടുപ്പം സുധി ചേട്ടനുമായിട്ടായിരുന്നു. സുധി ചേട്ടന്റെ ഡിക്ഷ്ണറിയില്‍ ഇന്ന് വരെ നോ എന്നുള്ളൊരു വാക്കും ദേഷ്യപ്പെടുന്നൊരു മുഖവും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ മാത്രമല്ല ബാക്കിയുള്ള ഒരാളും കണ്ടിട്ടുണ്ടാകില്ല. കഴിഞ്ഞ അഞ്ചാറ് വര്‍ഷക്കാലമായി ഞങ്ങള്‍ ഒരുമിച്ചാണ്.

ചേട്ടന്‍ എപ്പോള്‍ സംസാരിക്കുമ്പോഴും ആ സെന്റന്‍സില്‍ എവിടെയെങ്കിലും മുത്തേ എന്നോ പൊന്നേ എന്നോ വാവേ എന്നോ ഒക്കെ തലോടിയിട്ടാണ് സംസാരിക്കുക. അത്രയും നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയെല്ലാം നേരത്തെ കൊണ്ടുപോകുമായിരിക്കും. ഒരാളില്ലെങ്കില്‍ അയാള്‍ക്ക് പകരം വേറൊരാള്‍ എന്ന് പറയില്ലേ. പക്ഷെ അങ്ങനല്ല. സുധി ചേട്ടനെ റീപ്ലേസ് ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. സുധി ചേട്ടന്‍ എപ്പോഴും എന്റടുത്ത് പേഴ്‌സണല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഞാന്‍ അങ്ങോട്ടും ഷെയര്‍ ചെയ്യാറുണ്ട്. എന്റെ മുഖമൊന്ന് വാടിക്കഴിഞ്ഞാല്‍ സുധി ചേട്ടന്‍ വന്ന് ഗുഡ് മോണിംഗ് എന്ന് പറഞ്ഞ് തലോടിയിട്ട് 'എന്റെ പൊന്നേ, എന്റെ പൊന്നിന്നത്ര നല്ല മൂഡിലല്ലല്ലോ എന്തുപറ്റി എന്റെ പൊന്നിന്' എന്ന് ചോദിക്കും. അത്രയും എന്റെ മുഖം വാടിക്കഴിഞ്ഞാല്‍ മനസിലാകുന്ന ആളായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായി കുറച്ച് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. ഠമാര്‍ പഠാറിന്റെ സമയത്ത് രേണുവും കിച്ചുവും എപ്പോഴും വരുമായിരുന്നു.

അപ്പോള്‍ എന്റെ റൂമിലായിരിക്കും രേണു ഇരിക്കുക. അത്രയേറെ ബന്ധമായിരുന്നു. സുധി ചേട്ടന് ഫാമിലി കഴിഞ്ഞിട്ടേ ഉള്ളൂ എന്തും. ഫ്‌ളോറിലെ ബ്രേക്ക് ടൈമില്‍ ചെറിയ സ്‌നാക്‌സ് കിട്ടും. ഫാമിലിക്കും എന്തായാലും അത് കൊടുക്കുമെങ്കിലും തനിക്ക് കിട്ടിയത് കൂടി സുധി ചേട്ടന്‍ അവര്‍ക്ക് കൊണ്ടുകൊടുക്കും. ഇനി അവര്‍ വീട്ടിലാണെങ്കില്‍ അപ്പോള്‍ വീഡിയോ കോള്‍ വിളിക്കും.

അവിടെ തടിച്ചുകൂടിയിട്ടുള്ള ആള്‍ക്കാരുടെ വിഷമം കാണുമ്പോള്‍ തന്നെ മനസിലാകും അദ്ദേഹം എത്ര വലിയ കലാകാരനായിരുന്നു എന്നത്. ആത്മാവിന് ശാന്തി കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. അപകടത്തിന്റെ രണ്ട് ദിവസം മുന്‍പ് കണ്ടതാണ്. അന്ന് ഞാന്‍ ചേട്ടനെ കുറച്ച് ഉപദേശിച്ച് വിട്ടതാണ്. സുധി ചേട്ടന്‍ ഈ അടുത്തായിട്ട് ഭയങ്കരമായി ക്ഷീണിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ചേട്ടാ നല്ല കുട്ടിയായിട്ടിരിക്കണം. ചേട്ടന്റെ കണ്ണില്‍ ഒരു മഞ്ഞ കളര്‍ ഉണ്ടായിരുന്നു.

പോയി കംപ്ലീറ്റ് ബോഡി ചെക്കപ്പ് ചെയ്യണം എന്ന് പറഞ്ഞിരുന്നു. ചെയ്യാടാ വാവേ ചെയ്യാം എന്നൊക്കെ പറഞ്ഞ് പോയതാണ്. നമുക്ക് ഇത്ര വിഷമമുണ്ടെങ്കില്‍ വീട്ടുകാര്‍ക്ക് എത്ര വിഷമമുണ്ടാകും. മിക്ക ദിവസങ്ങളിലും സുധി ചേട്ടന്‍ പൊട്ട ഷര്‍ട്ടിട്ട് വരും. ഞാന്‍ പറയും സുധി ചേട്ടാ അത് മാറ്റ് എന്ന്. എന്നിട്ട് ഞാനാണ് ഷര്‍ട്ട് സെലക്ട് ചെയ്ത് കൊടുക്കുക. മുടിയൊക്കെ നന്നായി ചീകാന്‍ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു.

ബിനു ചേട്ടനെ ഇന്നലെ കണ്ടിരുന്നു. ബിനു ചേട്ടന്‍ ഓക്കെ ആയി വരുന്നു. പക്ഷെ സമയമെടുക്കും. ബിനു ചേട്ടന് ഒരു ട്രോമയുണ്ട്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് ഈ ആക്‌സിഡന്റ് നടക്കുന്നത്. ഉറക്കത്തില്‍ നിന്നെണീക്കുമ്പോള്‍ നേരിട്ട് കാണുന്നത് ഇതാണ്. സുധി ചേട്ടന്റെ ബുദ്ധിമുട്ടും പ്രയാസവും നേരിട്ട് കണ്ട ബിനു ചേട്ടന് ആ ഒരു ട്രോമയുണ്ട്. എന്തായാലും ഒരുമാസത്തോളം റെസ്റ്റ് വേണ്ടി വരും. മഹേഷ് കുഞ്ഞുമോനും വളരെ ടാലന്റഡായിട്ടുള്ള ആളാണ്. മഹേഷിന്റെ സര്‍ജറി കഴിഞ്ഞു.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+