'കൊല്ലം സുധിക്ക് രേണു അപമാനമാകുന്നു': എന്തൊരു കുരുപൊട്ടലാണ്; അവർക്കും ജീവിക്കണ്ടേ? തൊഴിലാണ് ചെയ്യുന്നത്
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. രേണു സുധി കഴിഞ്ഞ ദിവസം പങ്കുവെച്ച റീലുമായി ബന്ധപ്പെട്ട് വലിയ സൈബർ ആക്രമണം തന്നെ അവർക്കെതിരെ നടക്കുന്നു. ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രത്തിലെ ഗാനരംഗം റീക്രിയേറ്റ് ചെയ്ത ഈ റീലില്‍ രേണുവിനൊപ്പം ദാസേട്ടന്‍ കോഴിക്കോട് ആണ് അഭിനയിച്ചിരിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ റീല്‍ വൈറലായി മാറിയതിനോടൊപ്പം തന്നെ പതിവ് പോലെ പോലെ ഒരു വിഭാഗം അധിക്ഷേപവുമായി രംഗത്ത് വരികയായിരുന്നു. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരവും വ്ളോഗറുമായ സായി കൃഷ്ണ. അവർ ഒരു തൊഴില്‍ ചെയ്യുമ്പോള്‍ എന്തിനാണ് ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നാണ് സായി ചോദിക്കുന്നത്.

ഒരു ഉമ്മ ടൂർ പോയി ഐസില്‍ കളിച്ചതിനെതിരെ രംഗത്ത് വന്ന ഉസ്താദിനെതിരെ രംഗത്ത് വന്ന കേരളത്തിലെ അതേ ജനങ്ങളാണ് രേണുവിനെ വിമർശിക്കുന്നത്. മരിച്ച് പോയ കൊല്ലം സുധിക്ക് വരെ അപമാനം ഉണ്ടാക്കുന്ന രീതിയാണ് ഇത്, നീ വെള്ളയും വെള്ളയും ഇട്ട് നടക്കേണ്ടവള്‍ അല്ലേ, നീ ഒരു വിധവയല്ലേ, നീ എന്തിനാണ് ഇയാളുടെ കൂടെ റീല്‍ ചെയ്യുന്നത്. തുടങ്ങി ആ സ്ത്രീയെ പറയാന്‍ മാത്രം ഒന്നുമില്ല.
സൈബർ ആക്രമണം ശക്തമായപ്പോള്‍ സുധിയുടെ മരണ ശേഷം രേണുവിനും കുടുംബത്തിനും വീട് വെച്ച് നല്‍കിയ ഫിറോസ് കെ എച്ച് ഡി സിക്ക് വരെ റീലിന്റെ ലിങ്ക് എടുത്തുവെച്ചിട്ട് 'നിങ്ങള്‍ വീട് വെച്ചുകൊടുത്ത ഇപ്പോഴത്തെ ആളുടെ അവസ്ഥ' എന്നും പറഞ്ഞ് ടാഗും മെന്‍ഷനും നടക്കുന്നു. അവസാനം അയാള്‍ക്ക് വരെ ഈ വിഷയത്തില്‍ പോസ്റ്റ് ഇടേണ്ട സാഹചര്യമുണ്ടായി.
വീട് വെച്ച് കൊടുത്തത് മക്കള്‍ക്കാണെന്നും അത് കൈമാറാന്‍ പാടില്ലെന്നുമാണ് ഫിറോസ് വ്യക്തമാക്കുന്നത്. ഒപ്പം തന്നെ ഒരു ജോലിയുടെ ഭാഗമായിട്ടാണ് രേണു അത് ചെയ്യുന്നതെന്നും അവർ പറയുന്നു. ഏത് തലം വരെയാണ് ആളുകള്‍ പോകുന്നതെന്ന് നിങ്ങള്‍ ഒന്ന് ചിന്തിച്ച് നോക്കൂ. ഇവിടുത്തെ ആളുകളുടെ ചിന്താഗതി എനിക്ക് മനസ്സിലാകുന്നില്ല. അവർ ഒരു തൊഴില്‍ അല്ലേ ചെയ്യുന്നതെന്നും സായി ചോദിക്കുന്നു.
ഒരു അഭിനയം പോലും സഹിക്കാന്‍ പറ്റുന്നില്ലേ നിങ്ങള്‍ക്ക്. ആ സ്ത്രീ എങ്ങനെയങ്കിലും ജീവിച്ച് പോയിക്കോട്ടെ. കമന്റ് ബോക്സില്‍ ഇത്തരം സദാചാരം പറയുന്ന ആളുകളുടെ വീട്ടില്‍ വന്നിട്ട് എനിക്ക് ജീവിക്കാന്‍ എന്തെങ്കിലും തരുമോയെന്ന് ചോദിച്ചിട്ട് അല്ലാലോ അവർ ജീവിക്കുന്നത്. അവരെ സഹായിക്കാന്‍ പറ്റുന്നവർ സഹായിച്ചിട്ടുണ്ട്. ഇനിയും ആളുകളുടെ മുന്നില്‍ കൈ നീട്ടാതെ മുന്നോട്ട് പോകാന്‍ അവർക് ഒരു തൊഴില്‍ വേണം. ഇതിനിടയില്‍ തന്നെ നാടകം, ഷോർട്ട് മൂവി എന്നിവയിലൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ലക്ഷ്മിപ്രിയ വിഷയവുമായി ബന്ധപ്പെട്ട് കണ്ടന്റ് ക്രിയേഷനെ നേരത്തെ ഞാനും വിമർശിച്ചിട്ടുണ്ടെങ്കിലു അവരുടെ വികാരത്തെ വിമർശിക്കാനുള്ള യാതൊരു അവകാശവും നമുക്കില്ല. ഇതിന് അകത്ത് അതൊന്നും ഇല്ല. ഇവിടെ അവിടെ സുധിയെ ഒന്നും കൊണ്ടു വന്നിട്ടില്ല. ഒരു സാധാരണ റീല്‍ വീഡിയോ. അതിന് ഇത്രയും കുരുപൊട്ടണോ. കമന്റ് ബോക്സ് കണ്ടപ്പോഴാണ് ഞെട്ടിപ്പോയത്. ഒരാളെ ജീവിക്കാന്‍ നിങ്ങള്‍ സമ്മതിക്കില്ലേ?
ഒരു സിനിമയില്‍ അവസരം ലഭിക്കുകയെന്ന ആഗ്രഹത്തോടെയായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് അവർ ചെയ്തിട്ട് പോട്ടെ. അതിന്റെ ഇടയില്‍ ഒരു ഭർത്താവ് മരിച്ച സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നം നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. നിങ്ങള്‍ക്കാണ് പ്രശ്നം. ഇതൊക്കെ വലിയ മോശമാണെന്നും സായി കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications