'സുധിച്ചേട്ടനെ ഇവളും ദാസേട്ടനും ചേർന്ന് കൊന്നതാണെന്ന് വരെ'; പൂട്ടാനുറച്ച് രേണു, ആളെ അറിയാം
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവും സോഷ്യൽ മീഡിയ താരമായ ദാസേട്ടൻ കോഴിക്കോടും ചെയ്തൊരു വീഡിയോ നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായരുന്നു. നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം കടുത്ത വിമർശനങ്ങളും ധാരാളം ഉണ്ടായി. ഇപ്പോഴിതാ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വീഡിയോക്ക് താഴെ വന്ന കമന്റുകളോടൊക്കെ പ്രതികരിക്കുകയാണ് രേണു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം, വായിക്കാം.
'വീഡിയോ കണ്ടപ്പോൾ പലരും നല്ലത് പറഞ്ഞു, വേഗം തീർന്ന് പോയല്ലോ എന്നായിരുന്നു ചോദിച്ചത്. അതേസമയം ചിലർ ഭയങ്കരമായി ബോഡി ഷെയ്മിങ് ആയിരുന്നു. ഇവൾ ചുണ്ടിനടിയിൽ ഹാൻസ് വെച്ചോ എന്നൊക്കെയായിരുന്നു ആക്ഷേപം. നിയമപരമായി പോയാൽ പലരും കുടുങ്ങും. പിന്നെ എനിക്ക് ഇതിന്റെ പുറകെ പോകാൻ വയ്യ, നാടകത്തിന്റെ തിരക്കിലാണ് ഞാൻ.

പല്ലിന് പ്രശ്നമുണ്ടെനിക്ക്. അതിന്റെ ചികിത്സ നടന്നോണ്ടിരിക്കുമ്പോഴാണ് അദ്ദേഹം എന്നെ വേർപിരിഞ്ഞത്. കുറെ പൈസയൊക്കെയാക്കി താടി ഭാഗമൊക്കെ ശരിയാക്കണമെന്ന് പറയുമായിരുന്നു. ഇനി പതുക്കെ അതൊക്കെ ശരിയാക്കണം. ഇവളെ മോശം പറഞ്ഞ് വീട്ടിലിരുത്തണം എന്ന ചിന്തയിലാണ് പലരും. പക്ഷെ വീട്ടുകാർ വലിയ പിന്തുണ നൽകുന്നുണ്ട്.
ദാസേട്ടൻ എനിക്ക് സഹോദരനപോലെയാണ്. നല്ലോണം പിന്തുണച്ചു. ചേട്ടൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്, കുറെ സിനിമ ചെയ്തിട്ടിട്ടുണ്ട്. ആ ടീം മൊത്തം പിന്തുണച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും കംഫേർട്ട് ആയത് കൊണ്ട് ഈ വീഡിയോ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പല തെറികളും വിളിച്ചു. ആരാണ് അങ്ങനെ കമന്റ് ഇട്ടതെന്ന് എനിക്ക് അറിയാം. എന്റെ ചേച്ചിയുടെ കൂടെ പഠിച്ചൊരാളാണ്. അയാൾക്കെതിരെ നിയമപരമായി തന്നെ പോകും. ഒരാളെയെങ്കിലും പാഠം പഠിപ്പിക്കും.ഇവന്റെയൊക്കെ മനസിൽ മഞ്ഞപിത്തമാണ്. ഇവൻ ഇവന്റെ വീട്ടിലെ സ്ത്രീകളെ ഇത്തരത്തിൽ അധിക്ഷേപിക്കുമോ?
മോശം കമന്റിട്ട ചിലർ എന്നോട് വന്ന് ക്ഷമ പറഞ്ഞിട്ടുണ്ട്. ചേച്ചിയെ അറിയാഞ്ഞിട്ടാണ് പറ്റിപ്പോയതാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്.
സുധിച്ചേട്ടനെ ഇവളും ദാസേട്ടനും ചേർന്ന് കൊന്നതാണെന്നൊരു കമന്റ് ഇട്ടിട്ടുണ്ട് ഒരാൾ. ഇവരെയൊക്കെ എന്താണ് പറയേണ്ടത്.
സുധിച്ചേട്ടന്‌റെ വീട്ടുകാരുമൊക്കെയായി നല്ല ബന്ധമാണ്. അവർ എല്ലാവരും ജോലി തിരക്ക് ആയതിനാലാണ് ഇങ്ങോട്ടേക്ക് വരാത്തത്. എപ്പോഴും ഫോൺ വിളിക്കാറില്ല. പക്ഷെ വിളിക്കും മോനെ തിരക്കും. വീഡിയോസ് കണ്ടിരുന്നു, നല്ലതാണെന്ന് പറഞ്ഞു. എന്റെ ആദ്യ ഷോട്ട് ഫിലിം കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു. ഇനിയും ഞാൻ വീഡിയോ ഒക്കെ ചെയ്യും. ഞാൻ വിധവയായത് കൊണ്ടാണ് പലർക്കും ഞാൻ വീഡിയോ ചെയ്യുമ്പോൾ ദഹിക്കാത്തത്. അവരുടെ വീട്ടലാണ് ഒരു വിധവ ഉള്ളതെങ്കിൽ അവർ വീട്ടിലിരിക്കണമെന്നൊന്നും ആവശ്യപ്പെടില്ല. സമൂഹത്തിലേക്ക് ഇറക്കിവിട്ട് നന്നായി ജീവിക്കാനേ പറയൂ. പക്ഷെ രേണു സുധിയാകുമ്പോൾ പ്രശ്നമാണ്.
സ്നേഹം കൊണ്ട് വിമർശിക്കുന്നവർ കുറച്ചേ ഉള്ളൂ. അങ്ങനെ സ്നേഹത്താൽ പറയുന്നവരോട് പറയാനുള്ളത് ഇത് അഭിനയം മാത്രമാണ്. അഭിനയവും ജീവിതവുമൊക്കെ രണ്ടും രണ്ടാണ്. ദാസേട്ടൻ എന്നെ തിരഞ്ഞെടുക്കാൻ പ്രത്യേക കാരണം ഉണ്ടെന്ന് തോന്നുന്നില്ല, ഒരു വീഡിയോ ചെയ്താൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ടാകും. അത്രയേ ഉണ്ടാകൂ. ചേട്ടനെ എനിക്ക് പരിചയമുണ്ട്. ചേട്ടനുമായൊരു വീഡിയോ ചെയ്തു, അത്രതന്നെ. വീഡിയോ ചെയ്താൽ വിവാദമാകുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. കാരണം ഞാൻ ചെയ്യുന്നതൊക്കെ വിവാദമാക്കുകയാണല്ലോ. പക്ഷെ ഇത്രമാത്രം വിവാദമാകുമെന്ന് കരുതിയില്ല. എന്നെ കുറിച്ച് പല ട്രോളുകളും വന്നു. അതൊക്കെ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു', രേണു പറഞ്ഞു.












Click it and Unblock the Notifications