Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവുമായുള്ള വിവാഹ ഫോട്ടോ; സത്യം വെളിപ്പെടുത്തി മനു ഗോപിനാഥ്..'പണം മുടക്കിയവർക്ക് സന്തോഷം'

അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യ രേണുവും സോഷ്യൽ മീഡിയ താരവും ഡോക്ടറുമായ മനു ഗോപിനാഥും തമ്മിലുളള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിവാഹ വേഷമാണ് ഇരുവരും ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ രേണു വീണ്ടും വിവാഹതിയായെന്ന തരത്തിലായിരുന്നു ചിത്രം പ്രചരിപ്പിച്ചത്. ഇനി കൊല്ലം സുധിയുടെ കുട്ടികളെ രേണു വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും ഈ ഫോട്ടോയ്ക്ക് താഴെ ഉയർന്നു. ഇപ്പോഴിതാ ഈ 'വിവാഹചിത്രത്തിന്' പിന്നിലെ വാസ്തവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേണുവും മനുഗോപിനാഥും. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.

താനും രേണുവും ഒരു ഫോട്ടോ ഷൂട്ട് നടത്തിയതാണെന്നാണ് മനു വെളിപ്പെടുത്തുന്നത്. ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടിയാണ് അഭിനയിച്ചത്. പാർലറിന്റെ പരസ്യം ആയത് കൊണ്ടാണ് വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയത്. അല്ലാതെ കണ്ടന്റിനും റീച്ചിനും വേണ്ടി ആയിരുന്നില്ല അത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയതെന്നും മനു പറയുന്നു.

manugopinath2

ആദ്യം നടി അനുമോളെ വെച്ചാണ് ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അവർ പിൻമാറി. വിവാഹ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് പ്രചരിച്ചാൽ തന്നെ അത് നെഗറ്റീവായി ബാധിക്കുമെന്നും മുൻപ് ചെയ്ത അത്തരത്തിലൊരു ഫോട്ടോ അങ്ങനെ പ്രചരിച്ചിരുന്നുവെന്നും അവർ ആശങ്ക പങ്കുവെച്ചു. ഇതോടെയാണ് രേണുവിലേക്ക് എത്തുന്നത്. ഞാനൊരു കൺസെപ്റ്റ് ഡയറക്ടറാണ്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യണം, അത് വൈറലാകണം. മുൻപ് സൂസൻ തോമസ് എന്ന മുഖം പൊള്ളിയ ഒരു പെൺകുട്ടിയുമായി ചേർന്ന് ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

സൗന്ദര്യത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന സന്ദേശം നൽകുന്നതിനായിരുന്നു ആ ഫോട്ടോഷൂട്ട് നടത്തിയത്. അതിന് അന്ന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. രേണുവിനൊപ്പം ചെയ്ത ഫോട്ടോഷൂട്ട് വളരെ വൈറലായി. അവർ ഇപ്പോൾ ചർച്ചയായി നിൽക്കുന്നൊരു സമയമായതിനാലാണ് ഫോട്ടോഷൂട്ടും വൈറലാകാൻ കരാണം.

ഞാൻ ഒരു ആയുർവേദ ഡോക്ടറാണ്. ഇപ്പോൾ കൺസൾട്ടന്റ് സൈക്കോളജിസ്റ്റായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. സ്വന്തമായി ഒരു ക്ലിനിക്കും ഉണ്ട്. ഒപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. എന്റെ ലക്ഷ്യം സിനിമയും അഭിനയവുമാണ്. മോഡലിംഗ് അതിലേക്കുള്ള വഴി തുറക്കുമെന്നാണ് ഞാൻ കരുതുന്നത്. മികച്ച വർക്കുകൾ വരുമ്പോൾ ഞാൻ ശ്രദ്ധിക്കപ്പെടും അവസരം ലഭിക്കും. എന്തായാലും രേണുവുമായുള്ള വീഡിയോ ഹിറ്റ് ആണ്. പണം മുടക്കിയ ആളിനും അഭിനയിച്ച ഞങ്ങൾക്കും ഇക്കാര്യത്തിൽ വളരെ സന്തോഷമുണ്ട്', താരം പറഞ്ഞു.

ഇരുവരും പങ്കുവെച്ച ആദ്യ കുറിപ്പ് ഇങ്ങനെ-

'ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു.
രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ.ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്.ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി

രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു...
സ്നേഹപൂർവ്വം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+