Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിനൊപ്പമുള്ള ഫോട്ടോ; 'കടുത്ത ഡിപ്രഷനിലേക്കാണ് യാത്രയെന്ന് തിരിച്ചറിഞ്ഞു',കുറിപ്പുമായി മനു ഗോപിനാഥ്

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവും കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ ഡോ മനു ഗോപിനാഥും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിച്ചെന്ന തരത്തിലായിരുന്നു പ്രചരണം . എന്നാൽ ഒരു സ്ഥാപനത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടായിരുന്നുവെന്ന് വ്യക്തമാക്കി മനു പിന്നീട് രംഗത്തെത്തി.

അതേസമയം ഫോട്ടോയുടെ പേരിൽ കടുത്ത സൈബർ അധിക്ഷേപമാണ് താൻ നേരിട്ടതെന്ന് പറയുകയാണ് ഇപ്പോൾ മനു. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം. മനുവിന്‌റെ വാക്കുകളിലൂടെ-'എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തതുകൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്. കടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇതിനകം ആത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും.

manu2-

എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. അഖിൽമാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി... എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം', മനു കുറിച്ചു.

ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടിയാണ് താനും രേണുവും അഭിനയിച്ചതെന്നാണ് നേരത്തേ മനു പറഞ്ഞത്. പാർലറിന്റെ പരസ്യം ആയത് കൊണ്ടാണ് വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയത്. അല്ലാതെ കണ്ടന്റിനും റീച്ചിനും വേണ്ടി ആയിരുന്നില്ല അത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്. ആദ്യം നടി അനുമോളെ വെച്ചാണ് ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അവർ പിൻമാറി. വിവാഹ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് പ്രചരിച്ചാൽ തന്നെ അത് നെഗറ്റീവായി ബാധിക്കുമെന്നും മുൻപ് ചെയ്ത അത്തരത്തിലൊരു ഫോട്ടോ അങ്ങനെ പ്രചരിച്ചിരുന്നുവെന്നും അവർ ആശങ്ക പങ്കുവെച്ചു. ഇതോടെയാണ് രേണുവിലേക്ക് എത്തിയതെന്നും മനു വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+